GeneralLatest NewsMollywoodNEWS

അ‍ഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല: മലയാളത്തിന്റെ പ്രിയനടി പറയുന്നു

അമ്മ നിരന്തരമായി ​ഗുരുവായൂരില്‍ പോയി പ്രാര്‍ഥിക്കാന്‍ തുടങ്ങിയ ശേഷമാണ് ഞാന്‍ സംസാരിച്ച്‌ തുടങ്ങിയത്.

മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആമി, മോഹന്‍ലാല്‍ എന്നീ സിനിമകളില്‍ എന്നീ ചിത്രങ്ങളില്‍ മഞ്ജുവിന്റെ ചെറുപ്പകാലം അവതരിപ്പി ച്ചതിലൂടെ ശ്രദ്ധനേടിയ യുവതാരം കൃതിക പ്രദീപ് അ‍ഞ്ച് വയസുവരെ തനിക്ക് സംസാരശേഷി ഉണ്ടായിരുന്നില്ലെന്നു തുറന്നു പറയുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇത് പങ്കുവച്ചത്.

read also: ഫോണില്‍ നിരന്തരം വിളിച്ച്‌ ചീത്ത വിളിയ്ക്കുന്നത് നടൻ ഷിയാസ് കരീമോ? മറുപടിയുമായി ടിനി ടോം

‘അ‍ഞ്ച് വയസുവരെ സംസാരശേഷി ഉണ്ടായിരുന്നില്ല എനിക്ക്. വളരെ ബുദ്ധിമുട്ടായിരുന്നു ഞാന്‍ സംസാരിക്കാന്‍. അക്കാലത്ത് അമ്മയും അച്ഛനിും ഏറെ വിഷമിച്ചിരുന്നു. പിന്നീട് അമ്മ നിരന്തരമായി ​ഗുരുവായൂരില്‍ പോയി പ്രാര്‍ഥിക്കാന്‍ തുടങ്ങിയ ശേഷമാണ് ഞാന്‍ സംസാരിച്ച്‌ തുടങ്ങിയത്. സംസാരശേഷി കൃത്യമായി ലഭിച്ച ശേഷം ഞാന്‍ പാട്ട് പഠിച്ചു. വീട്ടില്‍ അച്ഛനും അമ്മയും അടക്കം എല്ലാവരും പാട്ടിനെ അതിയായി സ്നേഹിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ എന്നെ പാട്ട് പഠിപ്പിച്ചു. അന്ന് മത്സരങ്ങളില്‍ പങ്കെടുക്കുകയും എല്ലാം ചെയ്തിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ കീഴില്‍ കുറച്ച്‌ നാള്‍ സം​ഗീതം അഭ്യസിക്കാനുള്ള ഭാ​ഗ്യവും ലഭിച്ചിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ പാട്ട് പതുക്കെ ഒതുക്കിവെച്ചു. മടിയാണ് പാട്ട് പരിശീലിക്കാത്തിന്റെ പ്രധാന കാരണം. പഠനവും സിനിമാ തിരക്കും വന്ന ശേഷം പാട്ട് ശ്രദ്ധിക്കാറേയില്ല. സിനിമാ ജീവിതം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നതല്ല. എല്ലാം സംഭവിക്കുകയായിരുന്നു’- കൃതിക പറയുന്നു.

shortlink

Post Your Comments


Back to top button