CinemaComing SoonLatest NewsNEWS

മോഹൻലാൽ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിലേക്ക്: റിലീസ് തിയതി പുറത്ത്

മോഹന്‍ലാല്‍-ബി ഉണ്ണികൃഷ്ണൻ കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം ‘ആറാട്ട്’ ഫെബ്രുവരി 18ന് തിയേറ്ററുകളിലേക്ക്. ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ബി ഉണ്ണികൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നിര്‍മ്മിച്ചിരിക്കുന്നതും.

ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read Also:- മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വം’ റിലീസിനൊരുങ്ങുന്നു

രാഹുല്‍ രാജ് സംഗീതമൊരുക്കിയ ചിത്രം എഡിറ്റ് ചെയ്തത് ഷമീര്‍ മുഹമ്മദാണ്. കഴിഞ്ഞ ഒക്ടോബര്‍ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആകാത്തതോടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button