GeneralLatest NewsNEWS

സിനിമ തീരുന്നതു വരെ ഒരു നടന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്: സന്തോഷ് കീഴാറ്റൂര്‍

ആദ്യമായി ഒരു സിനിമയിൽ മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് സന്തോഷ് കീഴാറ്റൂര്‍. വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ എന്നിങ്ങനെ അഭിനയിച്ച മിക്ക സിനിമകളിലും മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിധി. സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസയില്‍ സന്തോഷ് കീഴാറ്റൂരിന്റെ കഥാപാത്രം മരിക്കുന്നില്ല എന്നത് മാത്രമല്ല സിനിമ തീരുന്നതു വരെ സജീവ സാന്നിധ്യമായി ഉണ്ട് എന്ന സന്തോഷം പങ്കുവയ്ക്കുകയാണ് തിയേറ്ററില്‍ സിനിമ കണ്ടതിന് ശേഷം സുരഭി ലക്ഷ്മിയുമൊത്ത് തിരികെ മടങ്ങുമ്പോൾ ചെയ്ത വീഡിയോയിൽ താരം.

‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാനിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്’- സന്തോഷ് പറഞ്ഞു.

‘ഇന്ന് സന്തോഷേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്‌സറിയാണ്. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണ്. ട്രെയ്‌ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നു. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സിനിമ പോകുന്നത്,’ എന്നാണ് സുരഭി ലക്ഷ്മി വീഡിയോയില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button