CinemaGeneralLatest NewsMollywoodNEWS

ആറാട്ടിൽ ആണധികാരവും സവർണ്ണതയും കാണുന്നവർ ചുരുളിയിലെ ജാതീയത കണ്ട് മനസ്സ് നിറഞ്ഞവർ ആയിരുന്നു: അഞ്‍ജു പാർവതി എഴുതുന്നു

അഞ്‍ജു പാർവതി പ്രഭീഷ്

പ്രതീക്ഷിച്ചത് പോലെ ഡീഗ്രേഡിങ്ങിൻ്റെ ആറാട്ട് മഹോത്സവം നടക്കുകയാണ് സോഷ്യൽ മീഡിയ മുഴുവനും. നടക്കട്ടെ! മതേതര സോഷ്യലിസ്റ്റ് പ്രബുദ്ധ കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി മോഹൻലാൽ സിനിമകൾ റിലീസ് ആവുമ്പോൾ കണ്ടുവരുന്ന കലാപരിപാടിയാണ് ഡീഗ്രേഡിങ്. കാരണം അങ്ങേര് സവർണ്ണ ഫാസിസ്റ്റ് സ്ത്രീ വിരുദ്ധ മാടമ്പിയാണ് എന്നാണല്ലോ പുരോഗമന നവോത്ഥാന ഇടങ്ങളിലെ ചാപ്പ കുത്തൽ. പക്ഷേ ഹോം grown revolution വിളയിച്ചെടുത്ത പുരോഗമന നവോത്ഥാന ഇടത്തെ ഇളമുറയ്‌ക്ക് സംവിധായകക്കുപ്പായം മെനയായിട്ട് ധരിക്കാൻ രണ്ട് വട്ടവും ആശിർവാദ് സിനിമാസിൻ്റെ ശീല വേണമായിരുന്നു. ആ കുപ്പായത്തിൽ അലുക്കുകൾ പിടിപ്പിക്കാൻ സവർണ്ണ ഫാസിസ്റ്റ് മൂരാച്ചി നായർ മാടമ്പി മോഹൻലാൽ എന്ന ബ്രാൻഡ് നെയിം വേണമായിരുന്നു. ഓരോ അവസ്ഥകളേ!

Also Read:‘അവൾ വീണ്ടും കുഴിയിലേക്ക് ചാടി’: രണ്ടാം വിവാഹത്തെ വിമർശിക്കുന്നവരോട് അഞ്ജലിക്ക് പറയാനുള്ളത്

അതവിടെ നിൽക്കട്ടെ! മോഹൻലാൽ സിനിമകൾ റിലീസ് ആവുമ്പോൾ മാത്രം ഈ കേരളത്തിൽ സിനിമ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ലിസ്റ്റിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കപ്പെടുന്നു. അങ്ങേരുടെ സിനിമയുടെ ട്രെയിലർ റിലീസിംഗ് ഡേറ്റ് മുതൽ സിനിമയെ സിനിമയായി കാണൂ എന്ന സ്ഥിരം ക്ലീഷേ ഡയലോഗ് കൂടും കുടുക്കയുമെടുത്ത് കാശിക്ക് പോകുന്നു. അപ്പോൾ മുതൽ സിനിമ എന്ന വ്യവസായം ആയിരക്കണക്കിന് ആളുകളുടെ അന്നവും ആശ്രയവും അല്ലാതെ ആവുന്നു. പിന്നെ എങ്ങും കാണാവുന്നതു പൊളിറ്റിക്കൽ കറക്ട്നെസ്സുകാരുടെ കൂട്ടിയിടി മാത്രം.

സവർണ്ണ മാടമ്പി നെയ്യാറ്റിൻകര ഗോപൻ ശാസ്ത്രീയ സംഗീതം പഠിച്ചാൽ, അത് പാടിയാൽ അത് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തേണ്ട കാര്യമാണ്. പക്ഷേ വാ തുറന്നാൽ പച്ചത്തെറി പറയുന്ന തങ്കൻ ചേട്ടൻ സമൂഹത്തിൻ്റെ പരിച്ഛേദം.സ്ത്രീ, പുരുഷ ലൈംഗികാവയവങ്ങളുടെ പര്യായങ്ങൾ ഉൾപ്പെടെയുള്ള തെറിവാക്കുകൾ അനസ്യൂതം കഥാപാത്രങ്ങളുടെ വായിലൂടെ പ്രവഹിക്കുന്നത് യഥാർത്ഥ ജീവിതം സിനിമയിൽ ആവിഷ്ക്കരിക്കുമ്പോൾ ഇത്തരം ഡയലക്ട് ഉപയോഗിക്കേണ്ടി വരുമെന്ന തിനാലാണ്. പക്ഷേ ഗാനഭൂഷണം പാസായ നെയ്യാറ്റിൻകര ഗോപൻ്റെ സിനിമയിൽ മ്യൂസിക് തെറാപ്പി കാണിച്ചാൽ അത് അപക്വം, അരോചകം. ആറാട്ടിൽ ആണധികാരവും സവർണ്ണതയും കാണുന്നവർ ഒക്കെ ചുരുളിയിലെ ജാതീയതയും പാട്രിയാർക്കിയും കണ്ട് മനസ്സ് നിറഞ്ഞവർ ആയിരുന്നൂ എന്നത് ഒരാശ്വാസം.

Also Read:ടൊവിനോ തോമസ് നായകനാകുന്ന ‘വാശി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലും മഞ്ജു വാര്യരും ചേർന്ന് പുറത്തുവിടും

പാലത്തിനപ്പുറമുള്ള വന്യതയെ പച്ചയായി ചിത്രീകരിക്കുമ്പോൾ തെറിയാവാമെന്നു പാഞ്ഞ് നൈസായി ന്യായീകരണ നരേഷൻസ് നടത്തിയ പുരോഗമന ടീമുകൾ ഒക്കെ വരിക്കാശ്ശേരി മനയും പൂരവും ആറാട്ടുമൊക്കെ കണ്ട് നായർ ഹെജിമണിയും സവർണ്ണ ഹെജിമണിയും പൊക്കിപ്പിടിച്ച് രണ്ട് റൗണ്ട് ഓടുന്നത് കാണാൻ രസമുണ്ട്. ചുരുളിയിൽ കാണാത്ത ആണധികാര – പാട്രിയാർക്കി ഒക്കെ നെയ്യാറ്റിൻകര ഭാഗത്ത് കണ്ടവരുണ്ട്.
ചുരുളിയിൽ കേട്ട എണ്ണമറ്റ ലൈംഗികാവയവ തെറിവിളികൾ കഥയ്ക്ക് അനിവാര്യമെന്നു പറയുന്നവർ ഒക്കെ ഗോപൻ്റെ സ്ത്രീവിരുദ്ധത തപ്പി പണ്ടാരമടയുന്നുണ്ട്. ചുരുളിക്ക് മുന്നിൽ എല്ലാ പൊളിറ്റിക്കൽ കറക്ട്നെസ്സും വാലും ചുരുട്ടി ഓടിയതിന് ഒരു കാരണം അതിന്റെ തിരക്കഥാകൃത്ത് ഹരീഷ് ആണെങ്കിൽ ഇവിടെ ആറാട്ടിൽ പൊളിറ്റിക്കൽ കറക്ട്നെസ്സുകാരെ തട്ടി നടക്കാൻ വയ്യാ ത്തത്തിന് കാരണം മോഹൻലാൽ എന്ന ബ്രാൻഡ് നെയിമിനോട് ഉള്ള അസഹിഷ്ണുത. അന്ന് വിളമ്പി വച്ചിരുന്ന ചുരുളി പാത്രത്തിലുള്ളത് കളള് , ലഹരി, കഞ്ചാവ്, വെടിയിറച്ചി , തെറിവിളി തുടങ്ങി പോക്സോ വരെയുള്ള ഫേക്ക് ലിബറലുകളുടെ ഇഷ്ട ഭോജനങ്ങൾ മാത്രമെങ്കിൽ ഇന്ന് ആറാട്ടിൽ ഉള്ളത് കോമഡി, ആക്ഷൻ,ശുദ്ധ സംഗീതം, ആന, മന, സ്പൂഫ്, എ.ആർ റഹ്മാൻ ഷോ തുടങ്ങിയ സാധാരണ മനുഷ്യർക്ക് ഇഷ്ടമാവുന്ന ഐറ്റംസ്.

ലോജിക്കോ കഥയോ പൊളിറ്റിക്കൽ കറക്ട്നസ്സോ ഒന്നും നോക്കാതെ കുടുംബസമേതം തിയറ്ററിൽ പോയി കണ്ട് കയ്യടിച്ച് ആർപ്പു വിളിച്ചു കാണാവുന്ന ചിത്രങ്ങൾക്ക് മാത്രമാണ് ഇവിടെ എന്നും മാർക്കറ്റ്. അതാണ് ലാലേട്ടൻ ചിത്രങ്ങളുടെ ഹൈലൈറ്റും! ആറാട്ട് എന്നത് പൊളിറ്റിക്കൽ കറക്ട്നസ് ടീമുകളുടെ cup of tea അല്ല. മറിച്ച് രണ്ടര മണിക്കൂർ നേരം അർമാദിക്കാൻ വേണ്ടി മാത്രം തിയേട്ടറുകളിൽ പോകുന്ന വെറും സാധാരണ പ്രേക്ഷകർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കുടിക്കാൻ പാകത്തിനുള്ള കടുപ്പവും രുചിയുമുള്ള കപ്പ് ഓഫ് ടീ ആണ്. വേണ്ടാത്തവർ കുടിക്കേണ്ട.ഇഷ്ടമാവുന്നവർ ആവോളം കുടിക്കട്ടെ!

തലയുടെ വിളയാട്ടത്തെ തടുക്കാൻ ഒരു ഡീഗ്രേഡിങ്ങിനും ആവില്ല മക്കളേ.

shortlink

Related Articles

Post Your Comments


Back to top button