CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

നായികമാരെ ആക‌ർഷിക്കുന്നതിനായി മോഹൻലാൽ ചെയ്‌ത ടെക്‌നിക്ക് 40 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു: ബാലചന്ദ്ര മേനോൻ

തിരുവനന്തപുരം: വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ ബാലചന്ദ്ര മേനോൻ. 1982ൽ താൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രതിനായകനായി അഭിനയിച്ച ‘കേൾക്കാത്ത ശബ്ദം’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ‘ഹൃദയം’ കണ്ടപ്പോൾ തന്റെ ഓർമ്മയിൽ എത്തിയതായി ബാലചന്ദ്ര മേനോൻ പറഞ്ഞു.

തന്റെ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ബാലചന്ദ്ര മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ നായികമാരെ ആക‌ർഷിക്കുന്നതിനായി മോഹൻലാലിന്റെ കഥാപാത്രത്തെ കൊണ്ട് താൻ ചെയ്യിച്ച ചില ടെക്‌നിക്കുകൾ ഹൃദയത്തിൽ കാണാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാല്പത് വർഷത്തിന് ശേഷവും തന്റെ ചിന്തകൾക്ക് പ്രസക്തിയുള്ളതായി കണ്ടതിൽ സന്തോഷം തോന്നിയതായും ബാലചന്ദ്ര മേനോൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button