സിനിമാ-സീരിയൽ പ്രേമികൾക്ക് സുപരിചിതയാണ് നടി ബീന ആന്റണി. നടന് ടിനി ടോം തന്നെ കാണുമ്പോള്‍ ‘മിനിസ്ക്രീനിലെ മഞ്ജു വാര്യര്‍’ എന്ന് വിളിക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി ഇപ്പോൾ. അമൃത ടിവിയിലെ റെഡ് കാര്‍പറ്റ് ഷോയിൽ സംസാരിക്കവേയാണ് ബീന ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ടിനി ടോം കാണുമ്പോഴെല്ലാം എന്നെ മിനിസ്ക്രീനിലെ മഞ്ജു വാര്യര്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. ടിനി ടോം അങ്ങനെ പറയുന്നത് കേട്ട് കേട്ട്, മനോജ് വീട്ടില്‍ വന്ന് കഴിയുമ്പോള്‍ എന്നെ കളിയാക്കും. ആരോ ഒരിക്കല്‍ മഞ്ജുവിനോടും ഇത്തരത്തില്‍ മലയാള സിനിമയിലെ ബീന ആന്റണിയാണ് എന്ന് പറഞ്ഞുവെന്ന് കേട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വിശേഷണങ്ങളെല്ലാം സന്തോഷം തരുന്നവയാണ്’, ബീന ആന്റണി വ്യക്തമാക്കുന്നു.
മുൻപ്, സംസ്ഥാന ടെലിവിഷന്‍ പുരസ്കാരത്തില്‍ സീരിയലിന് അവാര്‍ഡ് നല്‍കാത്തതില്‍ നടി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സീരിയൽ ഒരു വാണിജ്യമേഖല തന്നെയാണ് എന്നും അവിടെ റേറ്റിങ്ങിനാണ് പ്രാധാന്യമെന്നുമായിരുന്നു ബീന ആന്റണി പറഞ്ഞത്. താനടക്കമുള്ള നിരവധി കുടുംബങ്ങൾ സീരിയലുകൾ കൊണ്ടാണ് ജീവിക്കുന്നത് എന്നും. അതിന് നിലവാരമില്ല എന്നൊക്കെ പറയുമ്പോൾ വിഷമമാണ് തോന്നുന്നതെന്നുമായിരുന്നു നടിയുടെ പ്രതികരണം.
Post Your Comments