CinemaGeneralLatest News

ഞാൻ ചെയ്തത് വലിയ തെറ്റ്: ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞ് വിൽ സ്മിത്ത്

ഹോളിവുഡ് നടൻ വില്‍ സ്മിത്ത് ഓസ്‌കാര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ വില്‍ സ്മിത്ത് നേരത്തെ മാപ്പ് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും ക്രിസ് റോക്കിനോടും അമ്മയോടും മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് നടന്റെ പ്രതികരണം.

‘ഞാൻ ചെയ്ത പ്രവർത്തി എന്ത് കാരണത്താലായാലും ന്യായീകരണം അർഹിക്കുന്നില്ല. പല തവണ ക്രിസ് റോക്കിനെ ബന്ധപ്പെടാൻ ഞാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. അദ്ദേഹം എന്നോട് സംസാരിക്കാൻ തയ്യാറല്ല എന്ന് മനസ്സിലാക്കുന്നു. അദ്ദേഹം അതിന് തയ്യാറാകുമ്പോൾ അദ്ദേഹത്തോട് ഞാൻ ക്ഷമ ചോദിക്കും. എനിക്ക് ക്രിസിന്റെ അമ്മയോടും ക്ഷമ പറയണം. അവരുടെ ഒരു അഭിമുഖം ഞാന്‍ കണ്ടിരുന്നു. അത് കണ്ടപ്പോഴാണ് എന്റെ പ്രവര്‍ത്തി എത്ര ആളുകള്‍ക്ക് വേദനയുണ്ടാക്കി എന്ന് ഞാന്‍ ചിന്തിക്കുന്നത്. ക്രിസിന്റെ അമ്മയോടും, ക്രിസിന്റെ കുടുംബത്തോടും, പ്രത്യേകിച്ച് ടോണി റോക്കിനോടും മാപ്പ് പറയുന്നു. ഞങ്ങള്‍ തമ്മില്‍ വലിയ ആത്മബന്ധത്തിലായിരുന്നു’, വിൽ സ്മിത്ത് പറഞ്ഞു.

Also Read:

ഓസ്‌കാര്‍ അവാര്‍ഡ് ചടങ്ങില്‍ തന്റെ ഭാര്യയെ കളിയാക്കിയെന്ന് പറഞ്ഞാണ് വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. തുടര്‍ന്ന് ഓസ്‌കാര്‍ ചടങ്ങില്‍ നിന്നും മുഴുവന്‍ പരിപാടികളില്‍ നിന്നും പത്ത് വര്‍ഷത്തേക്ക് സ്മിത്തിനെ വിലക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button