GeneralLatest NewsMollywoodNEWS

സോംബി വരുന്നു….. സോംബി വരുന്നു, മോഹൻലാൽ ചിത്രത്തെക്കുറിച്ച് കമന്റ്, മറുപടിയുമായി സംവിധായകൻ

കേരളത്തില്‍ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു.

പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിലെ ഗാനത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഇതൊരു സോംബി പടമാണെന്ന കമന്റുമായെത്തിയയാള്‍ക്ക് സംവിധായകന്‍ വൈശാഖ് നൽകിയ മറുപടി ശ്രദ്ധയാകുന്നു. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളില്‍ ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്നുണ്ട്.

READ ALSO : മലയാള സിനിമയിലേക്ക് വീണ്ടും’മദനോത്സവം’ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥിന്റെ സംവിധാനം ചെയ്യുന്നു

സോംബി വരുന്നു….. സോംബി വരുന്നു….. സോംബി വരുന്നു….. കേരളത്തില്‍ തിയേറ്ററുകളില്‍ 21ന് സോംബി ഇറങ്ങുന്നു. സിംഗ് സിംഗ് ലക്കി സിംഗ്… വെറും 8 കോടി ബജറ്റില്‍ സോംബി എത്തുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് വൈശാഖ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

‘എന്റെ പേജില്‍ വന്ന് ‘സോംബി’ എന്നൊക്കെ എഴുതാന്‍ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ… ഇത് സോംബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലര്‍ ആണെന്നും ഞാന്‍ ഇതിനു മുമ്പും പല തവണ പറഞ്ഞിട്ടുള്ളതാണ്… പിന്നെ നിങ്ങള്‍ ഇത്ര ഓവര്‍ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാന്‍ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കില്‍, അത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും… ഐ ലവ് യൂ ബ്രോ…’

shortlink

Related Articles

Post Your Comments


Back to top button