InterviewsLatest NewsNEWS

കഡാവറിന്റെ തീപ്പൊരി വീണത് ചെന്നൈയിലെ ഒരു മോര്‍ച്ചറി മുറിയില്‍ നിന്ന്: അഭിലാഷ് പിള്ള

‘കഡാവര്‍’ മലയാളത്തില്‍ ചെയ്യാന്‍ എഴുതിയ സ്ക്രിപ്റ്റ് ആണെന്നും, അത് തമിഴില്‍ ചെയ്യാന്‍ ഒരു കാരണമുണ്ടെന്നും അഭിലാഷ് പിള്ള. ആദ്യമായി തിരക്കഥ ഒരുക്കിയ കഡാവര്‍ എന്ന ചിത്രത്തെ കുറിച്ചാണ് അഭിലാഷ് ഇപ്പോൾ പറയുന്നത്. മലയാളത്തില്‍ മഞ്ജു വാര്യരെ നായികയായിക്കി ഒരുക്കിയ തിരക്കഥ പിന്നീട് തമിഴില്‍ അമല പോളിനെ നായികയാക്കി ചെയ്യാനുള്ള കാരണത്തെ കുറിച്ചാണ് അഭിലാഷ് പിള്ള മനോരമയോട് പറഞ്ഞത്.

അഭിലാഷിന്റെ വാക്കുകൾ :

തന്റെ സിനിമ മഞ്ജു വാര്യരെ വച്ച് ചെയ്യണം എന്നായിരുന്നു ആഗ്രഹം. താന്‍ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിട്ട് മഞ്ജു ചേച്ചിയെ പോയി കണ്ടു. ചേച്ചിക്ക് കഥ വായിച്ച് ഇഷ്ടപ്പെട്ടു. പക്ഷേ ചേച്ചി തന്നോട് പറഞ്ഞത് ഈ കഥ മലയാളത്തില്‍ അല്ല തമിഴില്‍ ചെയ്താലായിരിക്കും നന്നാവുക എന്നാണ്.

ആ സമയത്ത് രാക്ഷസന്‍ ഹിറ്റ് ആയിരുന്നു. അങ്ങനെയാണ് അമല പോളിനെ പോയി കാണാം എന്ന് തീരുമാനിച്ചത്. കഥ കേട്ട അമല തന്നോട് ചോദിച്ചു ‘ഇത് ഞാന്‍ നിര്‍മ്മിക്കട്ടെ’ എന്ന്. അങ്ങനെയാണ് കഡാവര്‍ തമിഴ് സിനിമയായത് എന്നാണ് അഭിലാഷ് പറയുന്നത്. ചിത്രത്തിന് വേണ്ടി ഒരുപാട് ഹോംവര്‍ക് ചെയ്തിട്ടുണ്ടെന്നും തിരക്കഥാകൃത്ത് പറയുന്നു.

ഡോക്ടര്‍മാര്‍ക്ക് പിന്നാലെയും മൃതദേഹത്തിന് പിന്നാലെയും ഒരുപാടലഞ്ഞു. ശരിക്കും പറഞ്ഞാല്‍ കഡാവറിന്റെ തീപ്പൊരി തന്റെയുള്ളില്‍ ആദ്യം വീണത് ചെന്നൈയിലെ ഒരു മോര്‍ച്ചറി മുറിയില്‍ നിന്നാണ്. അത് കൊണ്ട് തന്നെ കഡാവറിന്റെ തിരക്കഥയില്‍ ആദ്യം എഴുതിയതും ഈ രംഗമാണ്.

 

shortlink

Related Articles

Post Your Comments


Back to top button