InterviewsLatest NewsNEWS

ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നില്‍ നമ്മളെല്ലാം മറക്കും: സുദേവ് നായർ

ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നില്‍ നമ്മളെല്ലാം മറക്കുമെന്ന് നടന്‍ സുദേവ് നായര്‍. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിക്കുന്നത് എന്നും, മോണ്‍സ്റ്ററില്‍ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത് പഴയ ലാലേട്ടനെയാണ് എന്നാണ് ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സുദേവ് പറയുന്നത്.

സുദേവിന്റെ വാക്കുകൾ :

മോണ്‍സ്റ്റര്‍ ഒരു ഫാമിലി എന്റര്‍ടെയ്നറായിരിക്കും. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന്‍ പുതിയ ലാലേട്ടന്‍ അങ്ങനെയൊന്നുമില്ല. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാം.

തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിക്കുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങി ഫസ്റ്റ് ഡേയൊക്കെ താന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. ലാലേട്ടന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും അല്ലാണ്ടായി പോകും. അങ്ങനെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നിശബ്ദത. നോക്കിയപ്പോള്‍ താനായിരുന്നു ഡയലോഗ് പറയേണ്ടിയിരുന്നത്. ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നില്‍ നമ്മളെല്ലാം മറക്കും.

shortlink

Related Articles

Post Your Comments


Back to top button