നിനക്ക് ജന്മം നല്‍കിയതിനു പകരം വല്ല വാഴയും വച്ചാല്‍ പോരേ തുടങ്ങിയ അധിക്ഷേപങ്ങൾ കേൾക്കുമ്പോൾ ചങ്കുനീറും: ജാസില്‍

താടി വടിച്ചൂടെ, പെണ്ണാണോ… ഗേ ആണോ ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ കമന്റുകളാണ് അന്ന് വന്നത്

കൊച്ചി : റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനാണ് മലപ്പുറംകാരനായ ജാസില്‍ ജാസി. പെണ്ണഴകിൽ വീഡിയോയുമായെത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ മുഹമ്മദ് ജാസിൽ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് ടിക്ടോക് കാലത്താണ്. പലപ്പോഴും ജാസിലിന്റെ വീഡിയോകള്‍ക്ക് മോശം കമന്റുകളാണ് ലഭിക്കുന്നത്. അതിനെക്കുറിച്ചു തുറന്നു പറയുകയാണ് താരം. ബ്യുട്ടി ടിപ്സ് വീഡിയോയുമായി എത്തിയെങ്കിലും ആരാധകരും കാഴ്ചക്കാരും കൂടുതൽ ഉണ്ടായത് ഒരു അറബി വീഡിയോ വഴിയാണ്. അറബി മോഡലില്‍ തലയില്‍ കെട്ട് കെട്ടുന്ന വീഡിയോ ഏകദേശം ഒരുകോടിയിലേറെ പേര്‍ കണ്ടു.

read also: ഞാന്‍ ഖദര്‍ തന്നെയാണ് ഇട്ടിരിക്കുന്നത്, ‘നാണമില്ലേയെന്ന് ചോദിക്കാന്‍ പോലും നാണം’: വിമർശനവുമായി നിര്‍മാതാവ് ആന്റോ ജോസഫ്

പെണ്ണഴകില്‍ അണിഞ്ഞൊരുങ്ങി വീഡിയോ ചെയ്യുന്നത് ഒരു വെറൈറ്റി എന്ന ചിന്തയിൽ മാത്രമായിരുന്നു. താടി വച്ചുകൊണ്ട് പെണ്‍കുട്ടികളുടെ വോയ്‌സില്‍ ചെയ്ത വീഡിയോസ് പലരും ഏറ്റെടുത്തു. മോശം കമന്റുകളോ അധിക്ഷേപങ്ങളൊ ഒന്നും അന്ന് വന്നിരുന്നില്ല. എന്നാല്‍ ഇങ്ങനുള്ള വീഡിയോ തുടര്‍ന്നപ്പോള്‍ സപ്പോര്‍ട്ട് ചെയ്തവരടക്കം കാലു മാറിയെന്നു ജാസിൽ പറയുന്നു. ‘താടി വടിച്ചൂടെ, പെണ്ണാണോ… ഗേ ആണോ ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ കമന്റുകളാണ് അന്ന് വന്നത്. ചിലര്‍ കേട്ടാലറയ്ക്കുന്ന ചീത്തവിളികള്‍ വരെ നടത്തി. മനസു വേദനിപ്പിച്ച കമന്റുകളും അഭിപ്രായങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. പലതും ഒഴിവാക്കി വിടുമ്പോഴും ചിലത് നമ്മളെ വല്ലാതെ വേദനിപ്പിക്കും. ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം വരും. നിന്റെ ഉപ്പയും ഉമ്മയും ചെയ്ത വലിയ തെറ്റാണ് നീ… നിനക്ക് ജന്മം നല്‍കിയതിനു പകരം വല്ല വാഴയും വച്ചാല്‍ പോരേ… എന്നൊക്കെ പറയുമ്പോള്‍ ചങ്കുനീറും. എന്നാൽ, ഇത്തരം നെഗറ്റീവ് കമന്റുകള്‍ കൊണ്ട് പൊറുതിമുട്ടിയെങ്കിലും എന്റെ അക്കൗണ്ട് ഒന്നുകൂടി റീച്ചായത് ഒരു ഗുണമാണ്. ‘- ജാസിൽ പങ്കുവച്ചു.

കൂടാതെ, തനിക്കെതിരെ കൂടുതൽ പേരും ഉയർത്തുന്ന ഗേ, ട്രാൻസ്‌ജെൻഡർ ആരോപണങ്ങൾക്കും ജാസിൽ മറുപടി നൽകുന്നുണ്ട്. ‘ഞാന്‍ ഗേയോ ട്രാന്‍സ്‌ജെന്‍ഡറോ ഒന്നുമല്ല, ജന്മം കൊണ്ട് ആണാണ്. മറ്റൊരു ലേബലിങ്ങ് തത്കാലം വേണ്ടെന്ന് മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്. ട്രാന്‍സ്‌ഗേ സമൂഹത്തില്‍ നിന്ന് തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അഭിമാനത്തോടെയാണ് ഇത് ഞാന്‍ പറയുന്നത്. തനിക്ക് തന്റേതായ ഇഷ്ടങ്ങളും, താത്പര്യങ്ങളുമുണ്ട്. അത് എന്റെ മാത്രം സ്വകാര്യതയാണ്. ഭാവിയില്‍ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരു പെണ്‍കുട്ടിയെയാണോ എന്നൊന്നും എനിക്ക് ഇപ്പോള്‍ ഉറപ്പ് പറയാന്‍ പറ്റില്ല. അത് സര്‍പ്രൈസായി തന്നെ നില്‍ക്കട്ടെയെന്നും ഈ സമയം വരെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച്‌ ജീവിതസഖിയാക്കണം എന്ന തോന്നലെനിക്ക് വന്നിട്ടില്ല’- ജാസിൽ പറയുന്നു.

Share
Leave a Comment