BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ഞങ്ങൾ ഉടൻ തന്നെ ന്യൂനപക്ഷമാകും: ‘ദി കശ്മീർ ഫയൽസി’നെതിരെ പ്രകാശ് രാജ്

മുംബൈ: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിനെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. ചിത്രത്തെക്കുറിച്ചുള്ള താരത്തിന്‍റെ ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമയിൽ പ്രതിപാദിക്കുന്ന വർഗീയ ധ്രൂവീകരണം രാജ്യത്തിന്‍റെ മതേതരത്വത്തിന് ഭീ‍‍ഷണിയുയർത്തുമെന്ന് പ്രകാശ് രാജ് പറയുന്നു.

‘പൈൽസ് ആൻഡ് ഫയൽസ്, നിയമപരമായ മുന്നറിയിപ്പ്… ഈ മതഭ്രാന്തന്മാർ നമ്മുടെ രാജ്യത്തെ ഹിന്ദുക്കളെന്നും മുസ്ലിംകളെന്നും വിഭജിക്കുന്നത് തുടരുകയാണെങ്കിൽ, ഞങ്ങൾ ഇന്ത്യക്കാർ ഉടൻ തന്നെ ന്യൂനപക്ഷമാകും’, പ്രകാശ് രാജ് ട്വിറ്ററിൽ വ്യക്തമാക്കി. പ്രകാശ് രാജിന്‍റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button