InterviewsLatest NewsNEWS

കഴിക്കാത്ത സാധനം കഴിക്കാൻ ബുദ്ധിമുട്ടുണ്ട്, ചാള മാറ്റി ഒരു പപ്പടമാക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു: വിനീത് വാസുദേവൻ

ഒരു പെണ്‍കുട്ടിയുടെ കോളേജ് കാലവും പിന്നീട് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും ഇതിവൃത്തമാക്കി, സാധാരണ ക്യാമ്പസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കോളേജ് – ഹോസ്റ്റല്‍ ജീവിതം മനോഹരമായി ആവിഷ്‌കരിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് വിനീത് വാസുദേവൻ അവതരിപ്പിച്ച അജിത് മേനോന്‍. ആ കഥാപാത്രത്തിന് വേണ്ടി നടത്തിയ തയ്യാറെടുപ്പുകൾ വിവരിക്കുകയാണ് വിനീത് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിൽ.

വിനീതിന്റെ വാക്കുകൾ : 

സിനിമയില്‍ ഏറ്റവും ആദ്യം എടുത്തത് കാന്റീന്‍ സീനാണ്. നോക്കുമ്പോ ഒരുപാട് പിള്ളേര്‍ ഇരിക്കുന്നു ഞാന്‍ കൂളിങ് ഗ്ലാസ് വെച്ച് വരുന്നു അതുകണ്ട് എല്ലാവരും എഴുന്നേറ്റ് നില്‍ക്കുന്നു. ആലോചിക്കുമ്പോള്‍ തന്നെ എനിക്ക് പേടിയായിരുന്നു. ഈ ചാള കഴിക്കാന്‍ വേണ്ടി ഞാന്‍ ചെറിയൊരു പ്രിപ്പറേഷന്‍ എടുത്തിരുന്നു. ഹോട്ടലിലൊക്കെ പോയി ചാള കഴിച്ച് നോക്കി. കാരണം എനിക്ക് ടെന്‍ഷനായി കഴിഞ്ഞാല്‍ ഈ ക്യാരക്ടര്‍ മൊത്തം പൊളിഞ്ഞ് പോകില്ലെ.

ചാള കഴിച്ച് കഴിഞ്ഞിട്ട് അതിന്റെ ടേസ്റ്റ് എനിക്കങ്ങട് പറ്റുന്നില്ല. അത് പറയുന്നത് ചിലപ്പോള്‍ ചാള ഫാന്‍സിന് ഇഷ്ടപ്പെടില്ല. ചാളക്ക് ഒരുപാട് ഫാന്‍സുണ്ടെന്ന് എനിക്ക് മനസിലായി. എന്നോട് ഒരുപാട് ചോദിച്ചു ചാള കഴിക്കാന്‍ എന്താടോ ഇത്ര പ്രശ്‌നം എന്ന്. ഇതുവരെ കഴിക്കാത്ത ഒരു സാധനം കഴിക്കുമ്പോള്‍ അതില്‍ നല്ല ബുദ്ധിമുട്ടുണ്ട്. ചാള മാറ്റി ഒരു പപ്പടമാക്കാന്‍ പറ്റുമോയെന്ന് ഞാന്‍ ഗിരീഷേട്ടനോട് ചോദിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button