Latest NewsNEWSVideos

‘സ്നേഹാമൃതം’ വീഡിയോ ആൽബം വമ്പൻ ഹിറ്റിലേക്ക്

കോട്ടയം ജില്ലയിലെ മാറിയിടം സ്വദേശികളായ കലാസ്നേഹികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ സ്നേഹാമൃതം എന്ന ദിവ്യകാരുണ്യ ഗാനത്തിൻ്റെ വീഡിയോ പ്രേക്ഷക ശ്രദ്ധ നേടി വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു .ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇരുപത്തയ്യായിരത്തിലധികം പേർ കണ്ട വീഡിയോ നല്ല അഭിപ്രായമാണ് നേടുന്നത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ പ്രശസ്ത ഗായകൻ ചാൾസ് ആൻ്റണിയാണ് ആൽബം റിലീസ് ചെയ്തത്. സുനീഷ് പ്രഭാകർ സംവിധാനം ചെയ്ത ഈ ആൽബം നിർമ്മിച്ചിരിക്കുന്നത് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനും രാഷ്ട്രദീപിക ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ജോണി കുരുവിളയാണ്. ജെയ്മോൻ മാത്യു സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സജി സെബാസ്റ്റ്യനും രചന നിർവ്വഹിച്ചിരിക്കുന്നത് ജിജോയ് ജോർജ്ജുമാണ്. മനോരമ മ്യൂസിക് യുട്യൂബ് ചാനലിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ഫയാസ് യൂനസ്, സച്ചി ദേവ്, ബിനു അഗസ്റ്റിൻ അങ്കമാലി, അനിൽ മോഹൻ, സുനീഷ് പ്രഭാകർ, സിമി ബിനു, റ്റിൽസ് വർഗീസ്, മാസ്റ്റർ റയാൻ, മാസ്റ്റർ ഡിയോൻ, ബേബി ഇസബെല്ല വിജോയ് എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ. മാറിയിടം ജംഗ്ഷനിൽ ചേർന്ന വീഡിയോ റിലീസിംഗ് ചടങ്ങിൽ റീജ ജോസ്, കെ. കെ. ജോസ്, കെ. സി. അബ്രാഹം, ബി. തുളസീധരൻ നായർ, ജീന സിറിയക്ക്, ജോയി കല്ലുപുര, ഡോ. കല, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ആൽബർട്ട്, അബ്ദുള്ള ഖാൻ, സി. സി. മൈക്കിൾ എന്നിവരും പങ്കെടുത്തു.

ഇതോടൊപ്പം ജോണി കുരുവിള സൗജന്യമായി നൽകിയ സ്ഥലത്ത് വേൾഡ് മലയാളി കൗൺസിൽ, ഭവനരഹിതർക്കായി നിർമ്മിച്ച ഗ്ലോബൽ വില്ലേജിൻ്റെ താക്കോൽ ദാനം, അംഗൻവാടിയ്ക്കായി നൽകുന്ന സ്ഥലത്തിൻ്റെ കൈമാറ്റം, കടപ്ലാമറ്റം സ്കൂളിലെ മുൻ അദ്ധ്യാപിക അക്കാമ്മ ടീച്ചർക്ക് ആദരവ് എന്നീ ചടങ്ങുകളും നടന്നു.

പി.ആർ.ഒ – അയ്മനം സാജൻ

shortlink

Post Your Comments


Back to top button