GeneralLatest NewsMollywoodNEWS

‘ബിയോൺ ദ സെവൻ സീസ് ‘ ഓഡിയോ റിലീസ് ദുബായിൽ നടന്നു

ഫാൻ്റസി-ഹൊറർ-മിസ്റ്ററി ഗണത്തിൽപ്പെടുന്ന ചിത്രമാണിത്.

ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോർഡ് നേടി അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ച ബിയോൺ ദ സെവൻസീസ് എന്ന ചിത്രത്തിൻ്റെ ഓഡിയോ റിലീസ്, ഫുജൈറയിലെ മീഡിയ പാർക്ക് കൺവെൻഷൻ സെൻ്ററിൽ നടന്നു. ഓൾ സ് മൈൽസ്സ് ഡ്രീംമൂവീസിൻ്റെ ബാനറിൽ ഡോക്ടർ ടൈറ്റസ് പീറ്റർ നിർമ്മിക്കുന്ന ഈ ചിത്രം പ്രതീഷ് ഉത്തമൻ, ഡോക്ടർ സ്മൈലി ടൈറ്റസ് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തത്.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മീഡിയ പാർക്കിൽ നടന്ന മേരി ആവാസ് ഹി പെഹ്ചാൻ ഹേ എന്ന മെഗാ സ്റ്റേജ് ഷോയിൽ വെച്ച്, ഡോക്ടർ ജോർജ് ജോസഫ് (പ്രസിഡൻ്റ് AK MG) ഓഡിയോ റിലീസ് ചെയ്തു.ഡോ.ഉണ്ണികൃഷ്ണവർമ്മ എഴുതി, ഡോ.വിമൽ കുമാർ സംഗീതമൊരുക്കിയ അഞ്ചു ഗാനങ്ങളാണ് ഉള്ളത്. വിജയ് യേശുദാസ് ,സിത്താര ഡോ.ബിനീത രണ്ജിത്, ഡോ.വിമൽ കുമാർ, ഡോ. നിത സലാം എന്നിവരാണ് ഗാനം ആലപിച്ചത്.

read also: രണ്ടു കൈയും കൂട്ടി പിടിച്ചു ബലമായി ഉമ്മ വച്ചു, ലൈംഗികവൈകൃതങ്ങള്‍ പറയും: മലയാളസിനിമയിൽ വീണ്ടും മീ ടു ആരോപണം

ഫാൻ്റസി-ഹൊറർ-മിസ്റ്ററി ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. കേരളത്തിലും അയർലാൻഡിലുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു ദീപിൽപ്പെട്ടു പോകുന്ന ഒരു ബാലൻ്റെ കഥയാണ് ചിത്രം പറയുന്നത്. 400 വർഷത്തെ ചരിത്രമുള്ള പുനർജന്മത്തിൻ്റെയും നിഗൂഢശക്തികളുടെയും ചിരഞ്ജീവികളുടേയും പശ്ചാത്തലത്തിൽ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരൻ്റെ ജീവിതകഥ !

പീറ്റർ ടൈറ്റസ്, ഡോക്ടർ പ്രശാന്ത് നായർ, ഡോക്ടർ സുധീന്ദ്രൻ, കിരൺ അരവിന്ദാക്ഷൻ, വേദ വൈഷ്ണവി, സാവിത്രി ശ്രീധരൻ, ഡോക്ടർ ഹൃദ്യ മേരി ആൻ്റണി, ആതിര പട്ടേൽ, സിനോജ് വർഗീസ്, ഡോക്ടർ ഗൗരി ഗോപൻ, ജെറിൻ ഷാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

ഛായാഗ്രഹണം – ഷിനൂബ് ടി.ചാക്കോ,എഡിറ്റർ -അഖിൽ ഏലിയാസ്, ഗാനങ്ങൾ -ഡോക്ടർ ഉണ്ണികൃഷ്ണ വർമ ,സംഗീതം -ഡോക്ടർ വിമൽ കുമാർ, ആലാപനം – വിജയ് യേശുദാസ്, സിത്താര, ഡോക്ടർ ബിനീത രഞ്ജിത്, ഡോക്ടർ വിമൽ കുമാർ, ഡോക്ടർ നിത സലാം ,ആർട്ട്‌ -കിരൺ അച്യുതൻ, മേക്കപ്പ് -റോണി വെള്ളതൂവൽ, കോസ്റ്റ്യൂം -സൂര്യ രവീന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ – ബെസ്റ്റിൻ കുര്യാക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ -റെക്സി രാജീവ് ചാക്കോ, പി.ആർ.ഒ- അയ്മനം സാജൻ. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ റിലീസ് ചെയ്യും.

പി.ആർ.ഒ- അയ്മനം സാജൻ

shortlink

Post Your Comments


Back to top button