GeneralLatest NewsMollywoodNEWS

അമിത് ചക്കാലക്കൽ, ഗുരു സോമസുന്ദരം: ‘ചാൻസ്’ സിനിമയ്ക്ക് അഞ്ചു മന ദേവീക്ഷേത്രത്തിൽ തുടക്കമായി

അനാർക്കലി മരയ്ക്കാറാണ് നായിക.

നവാഗതനായ ശ്രീരാജ് .എം.രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചാൻസ് എന്ന ചിത്രത്തിന് കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ തുടക്കമായി. ക്യാപ്റ്റൻ മൂവി മേക്കേഴ്സ്&നബീഹമൂവി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ രാജേഷ് രാജ്,നുഫൈസ് റഹ്മാൻ,ഹരിദാസ് എന്നിവർ ചേർന്നു ഈ ചിത്രം നിർമ്മിക്കുന്നു.

അമിത് ചക്കാലക്കൽ, രുദ്ര, ഗുരു സോമസുന്ദരം, അർജുൻ ഗോപാൽ ,സാബുമോൻ, (തരികിട സാബു ),ശ്യാം മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനാർക്കലി മരയ്ക്കാറാണ് നായിക. സുധീർ കരമന, അലൻസിയർ, ഹരീഷ് കണാരൻ, സോണിയാ ,കിച്ചു ടെല്ലസ്, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ ഡേവിഡ്, രാജഗോപാൽ ആറൻമുള, നാസർ തിരൂർ, എന്നിവരും പ്രധാന താരങ്ങളാണ്.

read also: റിമയുടെ വേഷത്തെ കുറ്റപ്പെടുത്തുന്നില്ല, ആ കാലുകളുടെ സൗന്ദര്യം ആസ്വദിക്കുന്നു: ലൈംഗിക ദാരിദ്ര്യം പിടിച്ച പ്രബുദ്ധ മലയാളി

തിരക്കഥ – സംഭാഷണം: ശ്രീരാജ് . എം. രാജേന്ദ്രൻ, ജോസഫ് അഗസ്റ്റിൻ, കുറുമ്പൻ,
സംഗീതം- ഷാൻ റഹ്മാൻ
കലാസംവിധാനം – ത്യാഗുതവനൂർ,
മേക്കപ്പ് – പ്രദീപ് രംഗൻ,
കോസ്റ്റും ഡിസൈൻ, – അശോകൻ ആലപ്പുഴ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജീവ് പെരുമ്പാവൂർ,
പ്രൊഡക്ഷൻ കൺട്രോളർ– മനോജ് കാരന്തൂർ.

shortlink

Related Articles

Post Your Comments


Back to top button