GeneralLatest NewsMollywoodNEWS

പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അത്ഭുതമാണ്: സുരേഷ് ​ഗോപിയെ കുറിച്ച്‌ ടിനി ടോം

'മാ' സംഘടനയിലെ ഒരംഗമെന്ന നിലയില്‍ അങ്ങയെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു

പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്ക് പാലിച്ച് സുരേഷ് ​ഗോപി. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനക്ക് കൈമാറിയിരിക്കുകയാണ് താരം. ഇപ്പോഴിതാ, സുരേഷ് ​ഗോപിയെ കുറിച്ച്‌ ടിനി ടോം കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലര്‍ക്കുമിടയില്‍, പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അത്ഭുതമാണെന്ന് ടിനി ടോം കുറിക്കുന്നു. ‘മാ’ സംഘടനയിലെ അം​ഗം കൂടിയായ ടിനി ടോം ചെക്ക് കൈമാറുന്ന സുരേഷ് ​ഗോപിയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

read also: സാന്ത്വനത്തിലെ അപര്‍ണ വിവാഹിതയായി: ചടങ്ങിൽ ഒത്തുചേർന്ന് സീരിയൽ കുടുംബം

കുറിപ്പ് പൂർണ്ണരൂപം

‘വാക്കും പ്രവൃത്തിയും തമ്മില്‍ തൃശൂര്‍ പൂരത്തിന് കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്ത ‘പ്രസംഗ’ സ്വഭാവമുള്ള പലര്‍ക്കുമിടയില്‍, പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന സുരേഷേട്ടന്‍ ഒരു അത്ഭുതമാണ്…’മാ’ സംഘടനയിലെ ഒരംഗമെന്ന നിലയില്‍ അങ്ങയെ ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുന്നു..ഞങ്ങളുടെയൊക്കെ ചങ്കല്ല, ചങ്കിടിപ്പാണ് സുരേഷേട്ടന്‍…വലിയ നന്ദി’.

shortlink

Related Articles

Post Your Comments


Back to top button