CinemaGeneralIndian CinemaLatest NewsMollywood

ഉറക്കമില്ലാത്ത രാത്രികൾ..കഷ്ടപ്പാടുകൾ..എല്ലാത്തിന്റെയും ഫലം സ്ക്രീനിൽ കാണാം: ‘ജന​ ​ഗണ മന’യെക്കുറിച്ച് സംവിധായകൻ

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘ജന ഗണ മന’. ചിത്രം ഏപ്രിൽ 28ന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പമുള്ള ചിത്രം സാമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ഡിജോ. ‘ഉറക്കമില്ലാത്ത രാത്രികൾ, കഠിനാധ്വാനം എല്ലാം ഏപ്രിൽ 28 മുതൽ സ്‌ക്രീനിൽ എത്തുകയാണ്. ആ സമയം ഒരു ചിത്രമെടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല’ എന്നും ഡിജോ കുറിച്ചു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ‘ജന ഗണ മന’. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ് നിർവ്വഹിക്കുന്നത്.

ശ്രീദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button