CinemaGeneralIndian CinemaLatest NewsMollywood

‘ജോ ആന്റ് ജോ’ ഒഫീഷ്യല്‍ ട്രെയ്‌ലർ എത്തി

മാത്യു, നസ്ലൻ, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോ ആന്റ് ജോ. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് പതിമൂന്നിന് ഐക്കോണ്‍ സിനിമാസ് ചിത്രം തിയ്യേറ്ററുകളിലെത്തിക്കും.

ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്. അള്‍സര്‍ ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകരന്‍, കല – നിമേഷ്‌സ താനൂര്‍, മേക്കപ്പ് – സിനൂപ് രാജ്, വസ്ത്രാലങ്കാരം – സുജിത്ത് സി എസ്, സ്റ്റില്‍സ്- ഷിജിന്‍ പി രാജ്, പരസ്യക്കല – മനു ഡാവന്‍സി, എഡിറ്റര്‍ – ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍ – സബീര്‍ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടര്‍ – റെജിവാന്‍ അബ്ദുള്‍ ബഷീര്‍.

shortlink

Related Articles

Post Your Comments


Back to top button