CinemaGeneralLatest News

കാത്തിരിപ്പിനൊടുവിൽ ആ വാർത്തയെത്തി: ‘അവതാർ 2’ ഡിസംബർ 16-ന്

ആരാധകർ ഏറെ നാളായി കേൾക്കാൻ കാത്തിരിക്കുന്ന ആ വാർത്തയെത്തി. വെള്ളിത്തിരയിലെ വിസ്മയ ചിത്രം ‘അവതാർ 2’ ഈ വർഷം ഡിസംബർ 16 ന് തിയേറ്ററുകളിലെത്തും. നിർമ്മാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും അവർ പുറത്തുവിട്ടു. ലാസ് വേ​ഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

‘അവതാർ- ദ വേ ഓഫ് വാട്ടർ’ എന്നാണ് രണ്ടാം ഭാ​ഗത്തിന് പേരിട്ടിരിക്കുന്നത്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
കേറ്റ് വിൻസ്ലെറ്റ്, സി​ഗൂണി വീവർ, എഡീ ഫാൽക്കോ, മിഷേൽ യോ, ഊനാ ചാപ്ലിൻ തുടങ്ങിയവരാണ് വേഷമിടുന്നത്. പാൻഡോറയിൽ നിന്ന് സ്വന്തമാക്കിയ കുടുംബത്തോടൊപ്പം സമാധാനമായി ജീവിതം നയിച്ചുവന്ന ജേക്ക് സുള്ളിക്ക് നേരിടേണ്ടിവരുന്ന പുതിയ വെല്ലുവിളികളാകും ചിത്രം പറയുകയെന്നാണ് സൂചന.

സിനിമയുടെ ഔദ്യോ​ഗിക ട്രെയിലർ മാർവൽ ചിത്രമായ ‘ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ്’ എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.

shortlink

Related Articles

Post Your Comments


Back to top button