CinemaGeneralIndian CinemaLatest NewsMollywood

ആക്ഷനും കോമഡിയുമായി മഞ്ജു; ‘ജാക്ക് ആൻഡ് ജിൽ‘ ടീസർ പുറത്ത്

മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രമാണ് ‘ജാക്ക് ആൻഡ് ജിൽ’. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ റിലീസായിരിക്കുകയാണ്. സംവിധായകൻ മണിരത്‌നമാണ് ടീസർ പുറത്തിറക്കിയത്. കോമഡിയും ആക്ഷനും നിറഞ്ഞ ഒരു എന്റർടൈനർ തന്നെയാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ കിം കിം എന്ന ഗാനവും തരം​ഗമായിരുന്നു.
സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

ബി കെ ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേർന്നാണ്.

 

 

shortlink

Related Articles

Post Your Comments


Back to top button