CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWS

‘ഇന്ന് എന്റെ മകൻ ജീവിച്ചിരിക്കുന്നതിന് കാരണം സുരേഷ് ഗോപി’: വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

കൊച്ചി: തന്റെ മകൻ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം സുരേഷ് ഗോപി ആണെന്ന വെളിപ്പെടുത്തലുമായി നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. താര സംഘടനയായ അമ്മ സംഘടിപ്പിച്ച പരിപാടിയിൽ എത്തിയ സുരേഷ് ഗോപിയെ സ്വാഗതം ചെയ്തു സംസാരിക്കവെയാണ്, മണിയൻപിള്ള രാജു ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് കാലത്ത് അസുഖം ബാധിച്ച മകനെ രക്ഷപ്പെടുത്താൻ സുരേഷ് ഗോപി നൽകിയ സഹായത്തെക്കുറിച്ച് മണിയൻപിള്ള രാജു ഓറഞ്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

‘ഗുജറാത്തിലെ ഒരു വിദൂരമായ സ്ഥലത്തുളള എണ്ണ കമ്പനിയിലാണ് എന്റെ മകൻ സച്ചിൻ ജോലി ചെയ്യുന്നത്. കോവിഡ് മഹാമാരി കാലത്ത് രോഗം മകനെയും പിടിമുറുക്കി. ഈ സമയത്താണ് നടനും എം പിയും ആയ സുരേഷ് ഗോപി സഹായഹസ്തവുമായി എനിക്ക് മുന്നിൽ എത്തിയത്. മകനെ രക്ഷിക്കുന്നതിനായി സഹായം ആവശ്യപ്പെട്ടപ്പോൾ ഒന്നല്ല, പകരം നാല് എംപിമാരെയാണ് സുരേഷ് ഗോപി ബന്ധപ്പെട്ടത്.

തലയിൽ മൂന്ന് സ്റ്റിച്ച്, ഡോക്ടറിന്റെ നിർദ്ദേശം പോലും വക വയ്ക്കാതെ മഞ്ജു,പിന്നെ അവിടെ സംഭവിച്ചത് ഹരിപ്പാട് പൂരമായിരുന്നു

അദ്ദേഹത്തിന്റെ ഇടപെടലിൽ മകനെ ഉടൻ തന്നെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞു. അന്ന്, അങ്ങനെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ മകൻ രക്ഷപ്പെട്ടു. മകനെ ആശുപത്രിയിൽ എത്തിക്കാൻ അല്പം സമയം വൈകിയിരുന്നു എങ്കിൽ, എന്റെ മകനെ ഇപ്പോൾ ജീവനോടെ കാണാൻ കഴിയില്ലായിരുന്നു. സുരേഷിന്റെ ഇടപെടൽ മൂലമാണ് അന്ന് മകനെ കൃത്യമായി ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞത്,’ മണിയൻപിള്ള രാജു വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button