BollywoodCinemaGeneralIndian CinemaLatest News

കണ്ണുകളിൽ സം​ഗീതം നിറച്ച് ഖ​ദീജ: മകളുടെ ആൽബം പരിചയപ്പെടുത്തി എ ആർ റഹ്മാൻ

എ ആർ റഹ്മാന്റെ മകൾ ഖദീജ റഹ്മാൻ പുതിയ ആൽബവുമായി എത്തുന്നു. ‘കുഹു കുഹു’ എന്ന പേരിലാണ് ആൽബം ഒരുങ്ങുന്നത്. പാട്ടിന്റെ ഒരു പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.ഖദീജയുടെ കണ്ണുകൾ മാത്രം കാണിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സം​ഗീത പ്രേമികൾ പോസ്റ്റർ ഏറ്റെടുത്തു കഴിഞ്ഞു. എ ആർ റഹ്മാൻ തന്റെ സമൂഹമാധ്യമത്തിലൂടെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ഖദീജയുടെ സഹോദരനും ഗായകനുമായ എ ആർ അമീനും ആശംസകൾ അറിയിച്ചെത്തി. ഗായികയെന്ന നിലയിൽ ഇതിനകം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഖദീജ. രജനികാന്ത് നായകനായ ‘എന്തിര ‘നിലെ പുതിയ മനിതാ എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരംഗത്തേക്ക് എത്തുന്നത്. പുതിയ പാട്ടിനായി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം.

2020ൽ പുറത്തിറക്കിയ ‘ഫരിശ്തോ’ എന്ന ഗാനം രാജ്യാന്തര പുരസ്കാരം നേടിയിരുന്നു. എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ആൽബം പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button