CinemaGeneralIndian CinemaKollywoodLatest News

രചന, ആലാപനം കമലഹാസൻ: ‘വിക്ര‘മിലെ ആദ്യ ​​ഗാനമെത്തുന്നു

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ‘വിക്രം’. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്‌നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. നരേൻ, ചെമ്പൻ വിനോദ്, അർജുൻ ദാസ് , കാളിദാസ് ജയറാം എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

‘ഇന്ത്യൻ 2‘ വിന് ശേഷം കമൽ ഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. ‘മാസ്റ്ററി‘ന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മൂന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഇപ്പോളിതാ, ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിടാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഉലകനായകൻ കമലഹാസനാണ് ​ഗാനത്തിന്റെ വരികൾ എഴുതിയത്. അനിരുദ്ധ് രവിചന്ദർ സം​ഗീതം നിർവ്വഹിക്കുന്ന ​ഗാനം ആലപിക്കുന്നതും കമലഹാസൻ തന്നെയാണ്. മെയ് 11ന് ​ഗാനം റിലീസ് ചെയ്യും.

ചിത്രത്തിന്റെ പാക്കപ്പ് ടൈമിൽ ഫഹദ് ഫാസിൽ സംവിധായകനും ‘വിക്രം‘ ടീമിനുമൊപ്പം ആകാശത്തേക്ക് നിറയൊഴിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button