CinemaGeneralKollywoodLatest News

കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും: വിക്രം ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. മലയാളി സാന്നിധ്യമായി നരേൻ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‍. സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ വലിയ സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിക്കുന്നത്.

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ട്രെയ്ലറിലുള്ളത്. 2 മിനിറ്റ് 38 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ മൂന്ന് നടന്മാരും അവരുടെ ലോകം പരസ്പരം എങ്ങനെ ഇടപെടുന്നുവെന്നും ഉള്ള ഒരു കാഴ്ച നൽകുന്നു. ജൂൺ 3ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിൽ സൂര്യ ഒരു പ്രധാന അതിഥി വേഷത്തിൽ എത്തും.

രാജ് കമല്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹസനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button