കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി നടനും എംഎൽഎയുമായ കെബി ഗണേശ് കുമാർ രംഗത്ത്. എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ലെന്നും ചിലരെ കരി വാരിത്തേക്കണമെന്ന് ചിലർക്ക് ആഗ്രഹം കാണുമെന്നും ഗണേശ് കുമാർ പറഞ്ഞു.
മലയാള സിനിമയിലെ സ്ത്രീകളുമായും അവരുടെ തൊഴിൽ സാഹചര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിച്ച് നിർദ്ദേശം സമർപ്പിക്കാൻ, 2017 ജൂലായിലാണ് സംസ്ഥാന സർക്കാർ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഡബ്ല്യുസിസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിറ്റിയുടെ രൂപീകരണം നടന്നത്.
Post Your Comments