GeneralKollywoodLatest NewsNEWS

ഇതാണ് പുതിയ ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യന്‍ മൈക്രോ ഇക്കണോമി നയത്തെ പുകഴ്ത്തി മാധവന്‍

ഇത് നടപ്പിലാകില്ല, ഇതൊരു ദുരന്തമാണെന്നായിരുന്നു ആദ്യം എല്ലാവരും പറഞ്ഞത്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിജിറ്റൈസേഷന്‍ അവതരിപ്പിച്ചപ്പോള്‍ വലിയ പരാജയമാകുമെന്നാണ് എല്ലാവരും കരുതിയതെന്നും എന്നാല്‍ അത്തരം ധാരണകള്‍ എല്ലാം മാറിയെന്നും വെളിപ്പെടുത്തി നടൻ മാധവൻ. 75-മത് കാന്‍ ചലച്ചിത്ര മേളയിലാണ് മോദിയുടെ ഇന്ത്യന്‍ മൈക്രോ ഇക്കണോമി നയത്തെ താരം പ്രശംസിച്ചത്.

‘സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനോ അക്കൗണ്ടിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യാനോ അറിയാത്ത കര്‍ഷകരുള്ള രാജ്യത്ത് ഡിജിറ്റൈസേഷന്‍ വലിയ വിപത്തായിരിക്കുമെന്ന് ലോകം ആദ്യം വിശ്വസിച്ചിരുന്നു. എന്നാല്‍, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കഥ മുഴുവന്‍ മാറി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൂക്ഷ്മ സമ്പദ്‌വ്യവസ്ഥ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഫോണ്‍ ഉപയോഗിക്കുന്നതിന് വിദ്യാഭ്യാസം ആവശ്യമില്ലാത്തതിനാലാണ് ഇത് സംഭവിച്ചത്. അതാണ് പുതിയ ഇന്ത്യ’- മാധവന്‍ പറഞ്ഞു.

read also: വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും നഷ്ടപ്പെട്ടു, ഞങ്ങള്‍ ഭക്ഷണം പോലും കഴിച്ചില്ല: പൂജ പറയുന്നു

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മൈക്രോ ഇക്കണോമിയും ഡിജിറ്റല്‍ കറന്‍സിയും മോദി അവതരിപ്പിച്ചു. ഇത് നടപ്പിലാകില്ല, ഇതൊരു ദുരന്തമാണെന്നായിരുന്നു ആദ്യം എല്ലാവരും പറഞ്ഞതെന്നും മാധവൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button