CinemaGeneralKollywoodLatest News

അവഞ്ചേഴ്സ് സംവിധായകർക്കൊപ്പം ധനുഷ്: ഗ്രേ മാൻ ട്രെയ്‌ലർ എത്തി

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ഗ്രേ മാൻ. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത റൂസ്സോ ബ്രദേഴ്‌സാണ് ചിത്രം ഒരുക്കുന്നത്. ധനുഷിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണിത്. 2018 ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത എക്‌സ്ട്രാ ജേർണി ഓഫ് ഫാകിർ എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്‌ലർ നെറ്റ്ഫ്ലിക്സാണ് പുറത്ത് വിട്ടത്. ചിത്രം ഒരു ആക്‌ഷൻ എന്റർടെയ്നറാകും എന്നത് ട്രെയ്ലറിൽ നിന്ന് തന്നെ വ്യക്തമാണ്.

ചിത്രത്തിൽ ധനുഷ് ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. റയാൻ ഗോസ്ലിങ്, ക്രിസ് ഇവാൻസ്, ജെസ്സിക്ക ഹെൻവിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 2009ൽ മാർക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാൻ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയതായി റൂസ്സോ ബ്രദേഴ്സ് വ്യക്തമാക്കിയിരുന്നു. 200 മില്ല്യൺ ഡോളർ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button