GeneralLatest NewsNEWS

നല്ല സിനിമകൾ നമ്മുടെ കമ്പനിയിലൂടെ നിർമ്മിക്കപ്പെടണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്: പൃഥ്വിരാജ്

മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നടൻ പൃഥ്വിരാജ്. നടനും നിർമ്മാതാവുമായി സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച പൃഥ്വി സംവിധായകൻ എന്ന നിലയിലും പ്രഗത്ഭനാണ്. ഇപ്പോഴിതാ, സിനിമാ നിർമ്മാതാവെന്ന നിലയിൽ തനിക്ക് ഒരു കൺഫ്യൂഷനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്.

‘സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമി എന്ന പ്രൊജക്ട് ഏറ്റെടുക്കുമ്പോൾ തന്നെ അടുത്തറിയുന്ന 99 ശതമാനം ആളുകളും പറഞ്ഞത് വലിയ മണ്ടത്തരമാണെന്ന്. ആ സിനിമയുടെ തീം നോക്കിയാണ് ചെയ്തത്. നല്ല സിനിമകൾ നമ്മുടെ കമ്പനിയിലൂടെ നിർമ്മിക്കപ്പെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്’ പൃഥ്വിരാജ് പറഞ്ഞു.

Read Also:- ആസിഫ് അലി-രാജീവ് രവി കൂട്ടുകെട്ടിൽ ‘കുറ്റവും ശിക്ഷയും’: നാളെ മുതൽ

സന്തോഷ് ശിവനും പൃഥ്വിരാജും ഷാജി നടേശനും ചേർന്നാണ് ഉറുമി പ്രൊഡ്യൂസ് ചെയ്തത്. തങ്ങൾ മൂന്ന് പേരും ഉറുമി പ്രൊഡ്യൂസ് ചെയ്യാൻ ഏറ്റെടുത്തത് പണമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോട് കൂടിയല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button