CinemaGeneralIndian CinemaLatest NewsMollywood

‘റെഡി ഫോർ ലോഞ്ച്’: എമ്പുരാൻ തിരക്കഥയുമായി മുരളി ഗോപി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് എമ്പുരാൻ. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായി ആരാധകർ കാത്തിരിപ്പിലാണ്. പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായിട്ടാണ് എമ്പുരാൻ എത്തുന്നത്. 2019ലെ ഏറ്റവും വലിയ ഹിറ്റായിരുന്ന ലൂസിഫർ, 200 കോടി ക്ലബിൽ കയറിയ മലയാള ചിത്രമായിരുന്നു. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തിയ സിനിമയിൽ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, സായ്കുമാർ, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് തുടങ്ങിയവരും അണിനിരന്നിരുന്നു.

ഇപ്പോളിതാ, എമ്പുരാന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയെന്ന വിവരമാണ് മുരളി ​ഗോപി പങ്കുവച്ചത്. ‘എൽ 2: റെഡി ഫോർ ലോഞ്ച്’, എന്ന അടിക്കുറിപ്പോടെ തിരക്കഥയുടെ പകർപ്പിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രം യൂണിവേഴ്‌സൽ ആയ ഒരു വിഷയത്തെക്കുറിച്ചായിരിക്കും സംസാരിക്കുക എന്ന് മുരളി ഗോപി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മുരളി ​ഗോപി പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി സംവിധായകൻ പൃഥ്വിരാജ് എത്തിയിട്ടുണ്ട്. ‘കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ… എല്ലാം നേരെയാക്കാൻ അവൻ മടങ്ങിവരും. പിശാചിന്റെ നിയമം!’, എന്നാണ് പൃഥ്വിരാജിന്റെ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button