CinemaGeneralIndian CinemaLatest NewsMollywood

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ

മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ. വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാണ്  അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും മത്സര രംഗത്തുണ്ട്.

‘വൺ’, ‘ദി പ്രീസ്റ്റ്’ എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ‘ദൃശ്യം 2’ ആണ് മോഹൻലാൽ ചിത്രം. ‘കാവൽ’ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബിജു മേനോൻ, ആസിഫ് അലി, ചെമ്പൻ വിനോദ്, ദിലീപ്, സൗബിൻ ഷാഹിർ, നിവിൻ പോളി, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവരുടെ ചിത്രങ്ങളും മത്സരിക്കാനുണ്ട്.

മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, ലെന തുടങ്ങിയ നടിമാരുടെ ചിത്രങ്ങളും മത്സരിക്കാനുണ്ട്.

‘ഹോം’, ‘ഹൃദയം’, എന്നീ ചിത്രങ്ങൾ മത്സര രം​ഗത്തുണ്ട്. കൂടാതെ, ഐഎഫ്എഫ്കെയിലടക്കം കയ്യടി നേടിയ ‘നിഷിദ്ധോ’ എന്ന ചിത്രവും, ജയരാജ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും മത്സരിക്കാനുണ്ട്.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി എല്ലാ ചിത്രങ്ങളും കണ്ടു കഴിഞ്ഞു. 142 സിനിമകളാണ് മത്സരത്തിനെത്തിയത്. 2 പ്രാഥമിക ജൂറികൾ ചിത്രങ്ങൾ കണ്ടതിനു ശേഷം, 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താൻ വിട്ടത്.

 

shortlink

Related Articles

Post Your Comments


Back to top button