CinemaGeneralIndian CinemaLatest NewsMollywood

ഇടുക്കിക്കാരൻ ചട്ടമ്പിയായി ശ്രീനാഥ് ഭാസി: ആകാംക്ഷ ഉണർത്തി ടീസർ

ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് എസ് കുമാർ ഒരുക്കുന്ന ചിത്രമാണ് ചട്ടമ്പി. വേറിട്ട ലുക്കിൽ ഒരു ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡോൺ പാലാത്തറയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ  സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവ്വഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.1994-95 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. രാത്രിയിൽ വീടിന്റെ ജനലോരത്ത് സിഗരറ്റും വലിച്ച് സിനിമാ വർത്തമാനങ്ങളൊക്കെ പറഞ്ഞ് നിൽക്കുന്ന ശ്രീനാഥ് ഭാസിയാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ത്രില്ലടിപ്പിക്കാൻ തന്നെയാണ് ശ്രീനാഥും കൂട്ടരും എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.

ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദരം, മൈഥിലി ബാലചന്ദ്രൻ, ആസിഫ് യോഗി എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button