GeneralLatest NewsNEWS

ഇവനെ കൈയ്യോടെ പിടി കൂടിയിട്ടുണ്ട്, എന്ത് ചെയ്യണം?: ശ്യാം മോഹനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജി വേണുഗോപാല്‍

യൂട്യൂബ് വെബ്‌സീരീസുകളിലൂടെ ശ്രദ്ധ നേടിയ ശ്യാം മോഹനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗായകൻ ജി വേണു​ഗോപാൽ. ‘ഇവനെ കൈയ്യോടെ പിടി കൂടിയിട്ടുണ്ട്. എന്ത് ചെയ്യണം? നിങ്ങൾ പറയൂ’ എന്ന് ജി ​വേണു​ഗോപാൽ ചിത്രത്തിനൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ, ജി വേണുഗോപാല്‍ ശ്യാം മോഹന്‍റെ ‘തൂവാനത്തുമ്പികളി’ലെ ‘ഒന്നാം രാഗം പാടി’ എന്ന ഗാനം പോസ്റ്റ് ചെയ്തിരുന്നു. എജ്ജാതി ഫ്യൂഷൻ! വിളിപ്പുറത്തൊരു വെള്ളിയും!ഇവനെ വഴിയിലെവിടെയെങ്കിലും കിട്ടിയാൽ ജീവനോടെ പിടിച്ചു കൊണ്ടു വരണേ.

ഇതിന് ശേഷമാണ് ശ്യാം മോഹനെ കണ്ടുമുട്ടിയ സന്തോഷമാണ് വേണുഗോപാല്‍ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. അങ്ങനെ അത് സംഭവിച്ചു എന്ന പേരില്‍ ശ്യാം മോഹനും ജി വേണുഗോപാലിനൊപ്പമുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്. വേണുഗോപാലിന്‍റെ പോസ്റ്റിന് അടിയില്‍ രസകരമായ കമന്‍റുകളാണ് വരുന്നത്.

shortlink

Post Your Comments


Back to top button