CinemaGeneralIndian CinemaLatest NewsMollywood

വാദപ്രതിവാദങ്ങളുമായി ടൊവിനോയും കീർത്തിയും: വാശി ടീസർ എത്തി

ടൊവിനോ തോമസിനെയും കീർത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ചിത്രമാണ് വാശി. ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കോടതിയും അഭിഭാഷാകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ അഡ്വ. എബിൻ, അഡ്വ. മാധവി എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോയും കീർത്തിയും അവതരിപ്പിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടൊവിനോ ടീസർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അഭിഭാഷകരായ ടൊവിനോയും കീർത്തിയും ഒരേ കേസിന്റെ വാദിഭാഗവും പ്രതിഭാഗവും വാദിക്കുന്നതാണ് ടീസറിലുള്ളത്. ഇരുവരുടെയും ജയിക്കണമെന്ന വാശിയാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന.

ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് സംവിധായകൻ വിഷ്ണു തന്നെയാണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം നൽകുന്നു. ജൂൺ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button