CinemaGeneralIndian CinemaKollywoodLatest News

വിക്രമിലെ അമറായി ഞെട്ടിക്കാൻ ഫഹദ്: ക്യാരക്ടർ പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ

കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. ജൂൺ 3ന് റിലീസാകാനിരിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോളിതാ, ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. ഫഹദാണ് കഥാപാത്രത്തിന്റെ പോസ്റ്റർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ‘അമർ’ എന്നാണ് ഫഹദിന്റെ കഥാപാത്രത്തിന്റെ പേര്.

കാളിദാസ് ജയറാം, നരേൻ, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണൻ, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് വിക്രം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തിയേറുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് കിട്ടുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൻറെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

shortlink

Related Articles

Post Your Comments


Back to top button