CinemaGeneralIndian CinemaKollywoodLatest News

അന്നത്തെ ആരാധകൻ ഇന്ന് എന്നെ ഡയറക്ട് ചെയ്യുന്നു, വലിയ അഭിമാനം: ലോകേഷ് കനകരാജിനെക്കുറിച്ച് കമൽ ഹാസൻ

കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. പ്രഖ്യാപനം മുതൽ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ സിനിമാ പ്രേമികൾ. കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 3നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. ഇപ്പോളിതാ, ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ കമല്‍ ഹാസന്‍ സംസാരിച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനെക്കുറിച്ചാണ് ഉലകനായകൻ സംസാരിക്കുന്നത്. തന്റെ കടുത്ത ആരാധകന്‍ തന്നെ ഡയറക്ട് ചെയ്യുന്ന നിലയ്ക്ക് വളര്‍ന്നതിൽ സന്തോഷമുണ്ടെന്നാണ് കമൽ ഹാസൻ പറയുന്നത്.

‘പണ്ട് കോയമ്പത്തൂര്‍ വച്ച് എന്റെ കാറില്‍ തൊട്ടിട്ട് പോയിട്ടുണ്ട്. എനിക്ക് അതൊന്നും അറിയില്ലായിരുന്നു. അയാള്‍ തന്നെയാണ് എന്നോട് ആ പഴയ കഥകള്‍ പറഞ്ഞത്. അത്രമാത്രം എന്നെ സ്‌നേഹിച്ച ഒരു ആരാധകന്‍ ആയിരുന്നു. ഇന്ന് അയാള്‍ എന്നെ ഡയറക്ട് ചെയ്യുന്നു. സാര്‍, നില്‍ക്കൂ.. കുറച്ച് വലത്തോട്ട് വരൂ.. കുറച്ച് ഇടത്തോട്ട് വരൂ.. അങ്ങനെ പറഞ്ഞ് എന്നെ ഡയറക്ട് ചെയ്യുന്നു. എന്നോട് ആക്ഷന്‍ പറയുന്നു. അന്നത്തെ ആരാധകന്‍ ഇന്ന് ഈ നിലയില്‍ എത്തിയത് എനിക്ക് വലിയ അഭിമാനമാണ്. 2019ലാണ് കണ്ടുമുട്ടുന്നത്. ഈ കൂട്ട് ഇനിയും തുടരും‘, കമൽ ഹാസൻ പറഞ്ഞു.

നിറകണ്ണുകളോടെയാണ് വേദിയിൽ ഉണ്ടായിരുന്ന ലോകേഷ് ഈ വാക്കുകൾ കേട്ടത്.
ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരം​ഗമാകുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button