GeneralInterviewsNEWS

‘കണ്ടിട്ട് ശിവലിംഗം പോലെ തോന്നുന്നു’: ഗ്യാൻവാപി വിവാദത്തിൽ അക്ഷയ് കുമാർ

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിലെ കണ്ടെത്തലുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചയിൽ പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മസ്ജിദിൽ നിന്നും കണ്ടെടുത്ത ‘വിവാദ രൂപം’ ശിവലിംഗം പോലെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ടൈംസ് നൗ നവഭാരതുമായുള്ള ഒരു പ്രത്യേക സംവാദത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ജോ ആയാ ഹേ, ഉസ്കെ ഉപർ സർക്കാർ യാ ഫിർ എഎസ്ഐ വാലെ, പുരാവസ്തു സർവേ, ജഡ്ജിമാർ എന്നിവരോട് ഇതിനെക്കുറിച്ച് ചോദിക്കുന്നതാണ് നല്ലത്. അവർക്ക് കൂടുതൽ കാര്യങ്ങൾ അറിയാം. വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത്. എനിക്ക് അതിൽ നിന്ന് അത്ര കാര്യങ്ങളൊന്നും മനസിലായിട്ടില്ല. ഹായ് ലഗ്താ ഹായ്. കണ്ടിട്ട് ഒരു ശിവലിംഗം പോലെ തോന്നുന്നു’, അക്ഷയ് കുമാർ പറഞ്ഞു.

Also Read:മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍: കെ.കെയുടെ മരണത്തിൽ അസ്വാഭാവികത, കേസെടുത്ത് പോലീസ്

അതേസമയം, മസ്ജിദ് സംബന്ധിച്ച കേസ് നിലവിൽ വാരണാസി ജില്ലാക്കോടതിയിലും സുപ്രീം കോടതിയിലുമായിട്ടാണ് നടക്കുന്നത്. ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി നേരത്തെ മസ്ജിദ് കമ്മിറ്റി കോടതിയിൽ വാദിച്ചിരുന്നു. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു. സർവ്വേ റിപ്പോർട്ടുകളുടെ പകർപ്പ് കോടതി നിർദ്ദേശം പ്രകാരം കക്ഷികൾക്ക് നൽകിയിരുന്നു. അതേസമയം, ഗ്യാൻവാപി കേസിൽ പരാതി നൽകിയവരുടെ കൈയിൽ തെളിവില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. തെളിവില്ലാത്ത ഹർജി തുടക്കത്തിലേ തള്ളണമായിരുന്നുവെന്ന് പറഞ്ഞ മസ്ജിദ് കമ്മിറ്റി, പരാതിയിലെ വൈരുദ്ധ്യങ്ങൾ കോടതിയെ രേഖാമൂലം അറിയിച്ചെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button