CinemaGeneralIndian CinemaLatest News

ക്യൂട്ട് ലുക്കിൽ നസ്രിയ: ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ട്രാൻസാണ് നസ്രിയയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അതിന് ശേഷം താരം സിനിമാ ലോകത്ത് നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. അണ്ടേ സുന്ദരനികി എന്ന തെലുങ്ക് ചിത്രത്തിലൂടെ നസ്രിയ വീണ്ടും അഭിനയ ലോകത്ത് സജീവമാവുകയാണ്. നാനിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് അണ്ടേ സുന്ദരാനികിയിൽ പറയുന്നത്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുക. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നസ്രിയ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ക്യൂട്ട് ലൂക്കിലുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമത്തിൽ വൈറലായി കഴിഞ്ഞു. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അഡ്രിൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നീരജ കോനയാണ്‌ നസ്രിയയുടെ സ്റ്റൈലിസ്റ്റ്. സാക്ഷ ആൻഡ് കിന്നി ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button