CinemaGeneralIndian CinemaLatest NewsMollywood

ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന നമ്മളെ പലപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ്: സത്യൻ അന്തിക്കാട്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. ഇപ്പോൾ, അഭിനയ മികവ് കൊണ്ട് തെന്നിന്ത്യയിൽ ഉടനീളം ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് താരം. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന തമിഴ് ചിത്രമാണ് ഫഹദിന്റേതായി അവസാനം തിയേറ്ററിലെത്തിയത്.

ഇപ്പോളിതാ, ഫഹദിന്റെ അഭിനയത്തെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ക്യാമറയ്ക്ക് മുൻപിൽ വിസ്മയം തീർക്കുന്ന നടനാണ് ഫഹദെന്നും, ഫഹദിൽ താൻ പലപ്പോഴും മോഹൻലാലിനെ കാണാറുണ്ടെന്നുമാണ് സത്യൻ അന്തിക്കാട് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

സത്യൻ അന്തിക്കാടിന്റെ വാക്കുകൾ:

ഒരു വ്യക്തിയായി കാണുന്ന ആളല്ല ഫഹദ് ക്യാമറയ്ക്ക് മുൻപിൽ എത്തുമ്പോൾ. നിമിഷനേരം കൊണ്ട് കഥാപാത്രമായി മാറാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന നമ്മളെ പലപ്പോഴും വിസ്മയിപ്പിക്കുന്ന നടനാണ് ഫഹദ്. അഭിനയം എന്നു പറഞ്ഞാൽ എല്ലാ ഭാഗങ്ങൾക്കൊണ്ടും, കണ്ണ്, മുഖം, കൈ, വിരൽ ഇതെല്ലാം കൂടിയുള്ളതാണ്. മോഹൻലാൽ അങ്ങനെയാണെല്ലോ. മോഹൻലാലിന്റെ വിരലൊക്ക അഭിനയിക്കും. അതുപോലെയാണ് ഫഹദും. ഫാസിൽ എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച രണ്ട് നടന്മാരാണ് മോഹൻലാലും ഫഹദ് ഫാസിലും.

 

shortlink

Related Articles

Post Your Comments


Back to top button