CinemaGeneralIndian CinemaLatest NewsMollywood

‘എവിടെയോ എന്തോ ഒരു ഹോളിവുഡ് ഛായകാച്ചൽ’: കമന്റിന് മറുപടിയുമായി അൽഫോൺസ് പുത്രൻ

പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗോൾഡ്. പൃഥ്വിരാജും നയൻ‌താരയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അൽഫോൺസ് പുത്രൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്ററിന് താഴെ നിരവധി ട്രോളുകളും കമന്റുകളും എത്തി. അത്തരത്തിൽ വന്ന ഒരു കമന്റും അതിന് അൽഫോൺസ് പുത്രൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുന്നത്.

സിനിമയിലെ കഥാപാത്രങ്ങളെയെല്ലാം ഉൾക്കൊള്ളിച്ച് 360 ഡിഗ്രി ആംഗിളിൽ ഉള്ള കളർ ഫുൾ പോസ്റ്ററായിരുന്നു പുറത്ത് വിട്ടത്. എന്നാൽ, പോസ്റ്റർ  ഹോളിവുഡ് ചിത്രമായ എവെരിതിങ് എവെരിതിങ് ഓൾ അറ്റ് വൺസിന്റെ പോസ്റ്ററിന്റെ അതെ രീതിയിലാണ് എന്ന് പറഞ്ഞായിരുന്നു കമന്റ്. എവെരിതിങ് എവെരിതിങ് ഓൾ അറ്റ് വൺസിന്റെ പോസ്റ്റർ പങ്കുവച്ച് കൊണ്ട് ‘എവിടെയോ എന്തോ ഛായകാച്ചൽ’ എന്നായിരുന്നു കമന്റിട്ടിരുന്നത്. താൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ഈ കമന്റിന് അൽഫോൺസ് മറുപടി നൽകിയത്. ഇതേ രീതി തന്നെയാണ് നേരം എന്ന ചിത്രത്തിന്റെ പോസ്റ്ററും ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് അൽഫോൺസ് പറയുന്നത്.

കമൽ സാറിന്റെ ആഘോഷം, ഫഹദിന്റെ തീവ്രതയ്ക്ക് ഒരു കുറവുമില്ല, വിജയ് സേതുപതി പുതിയ തരം വില്ലൻ: വിക്രമിനെ പ്രശംസിച്ച് കാർത്തി

ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button