‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമാണ് ‘ഗോൾഡ്’. ഏഴ് വർഷത്തെ ഇടവേളയ്ക്കൊടുവിലാണ് അൽഫോൺസ് വീണ്ടുമെത്തുന്നത്.
പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. എസ് ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയിൽ അവതരിപ്പിക്കുന്നത്. സുമംഗലി ഉണ്ണിക്കൃഷ്ണനായാണ് നയൻതാര എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
ഇപ്പോളിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ അൽഫോൺസ് പുത്രൻ സാമൂഹ്യ മാധ്യമത്തിലൂടെ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. ‘ഗോൾഡ്’ വേറെ ഒരു ടൈപ്പ് സിനിമയാണെന്നും കുറച്ചു നല്ല കഥാപാത്രങ്ങളും നല്ല താരങ്ങളും കുറച്ചു തമാശകളും ഉള്ള ഒരു പുതുമയില്ലാത്ത ചിത്രമാണെന്നും അൽഫോൺസ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Post Your Comments