GeneralLatest NewsNEWSTV Shows

ഉപ്പും മുളകും ആരാധകർക്ക് ഒരു സന്തോഷവാർത്ത!! ബാലുവും നീലുവും മക്കളും വീണ്ടും എത്തുന്നു

ജൂണ്‍ 13 മുതലാണ് സീരിയല്‍ സംപ്രേക്ഷണ ചെയ്യുക.

മലയാളികളുടെ ഇഷ്ടപരമ്പര ഉപ്പും മുളകും തിരിച്ചെത്തുന്നു. ബാലുവിന്റെയും നീലുവിന്റെയും കുടുംബ ജീവിതം തുറന്നു കാട്ടിയ പരമ്പരയുടെ രണ്ടാം ഭാഗം ഉടൻ എത്തുമെന്ന് ആരാധകരെ അറിയിച്ചത്, ഫ്ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരാണ്. ബിജു സോപാനവും ഉപ്പും മുളകും ടീമും അതിഥിയായി എത്തിയ എപ്പിസോഡിലാണ് ഈ സന്തോഷ വിവരം പങ്കുവച്ചത്. ജൂണ്‍ 13 മുതലാണ് സീരിയല്‍ സംപ്രേക്ഷണ ചെയ്യുക.

read also: മലയാളത്തിൽ ഇത്രയും കഴിവുള്ള നായികമാർ ഉണ്ടായിട്ടും എന്തിനാണ് നയൻതാര? – കമന്റിന് അൽഫോൺസ് പുത്രന്റെ മാസ് മറുപടി

ബിജു സോപാനത്തിനൊപ്പം ജൂഹിയും ഋഷിയും നിഷയും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ജൂണ്‍ 13ന് സീരിയല്‍ ആരംഭിക്കുമെന്ന കാര്യമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ടെലിവിഷൻ ഷോകളുടെ ചരിത്രത്തിൽ ആദ്യമായി ലൈവ് പരിപാടിയായി ലച്ചുവിന്റെ വിവാഹം ഒരുക്കിയിരുന്നു. അതിനു പിന്നാലെ അഭിനയത്തിൽ നിന്നും പിന്മാറിയ ജൂഹി ഉപ്പും മുളകിന്റെയും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്ന് അറയിച്ചിട്ടുണ്ട്. ഷോയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസം തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button