BollywoodCinemaGeneralIndian CinemaLatest News

ബോക്സ് ഓഫീസിൽ കൂപ്പുകുത്തി അക്ഷയ് കുമാറിൻറെ ‘സാമ്രാട്ട് പൃഥ്വിരാജ്’

അക്ഷയ് കുമാറിനെ നായകനായി ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ‘സാമ്രാട്ട് പൃഥ്വിരാജ്’. ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ നാല് ദിനങ്ങളിൽ നിന്ന് നേടിയത് 44.40 കോടിയാണ്. റിലീസ് ദിനമായ വെള്ളിയാഴ്ച 10.70 കോടി നേടിയ ചിത്രം ശനിയാഴ്ച 12.60 കോടിയും ഞായറാഴ്ച 16.10 കോടിയും നേടിയിരുന്നു. എന്നാൽ, തിങ്കളാഴ്ച വെറും 5 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഈ കണക്ക് പുറത്ത് വിട്ടത്.

ഏകദേശം 300 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്. ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾക്ക് ലഭിച്ച തുക ഉൾപ്പെടെ കണക്കാക്കിയാൽ പോലും ചിത്രത്തിന് 100 കോടി രൂപ നഷ്ടം നേരിടുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മാനുഷി ഛില്ലാറാണ് നായികയായെത്തിയത്. സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തൻവാർ, ലളിത് തിവാരി, അജോയ് ചക്രവർത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു. യാഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments


Back to top button