BollywoodCinemaGeneralIndian CinemaLatest News

പ്രതീക്ഷിച്ചത് പോലെയുള്ള ബിസിനസ് ചിത്രത്തിന് ലഭിച്ചില്ല, കൊവിഡിന് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു: സോനു സൂദ്

അക്ഷയ് കുമാറിനെ നായകനാക്കി ചന്ദ്രപ്രകാശ് ദ്വിവേദി ഒരുക്കിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിന്റെ കഥയാണ് സിനിമ പറയുന്നത്. മാനുഷി ഛില്ലർ ആണ് ചിത്രത്തിൽ നായികയായെത്തിയത്. എന്നാൽ, ചിത്രത്തിന് പ്രതീക്ഷിച്ച അത്ര വിജയം നേടാൻ കഴിഞ്ഞില്ല. ബോക്‌സ് ഓഫീസിൽ സിനിമ തകർന്നടിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ കഴിഞ്ഞത്. ഏകദേശം 300 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ഇതുവരെ ആകെ നേടിയത് വെറും 45 കോടി രൂപയാണ്.

ഇപ്പോളിതാ, സാമ്രാട്ട് പൃഥ്വിരാജിന്റെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ സോനു സൂദ്. ചാന്ദ് ബർദാസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സോനു സൂദ് അവതരിപ്പിച്ചത്.  പ്രതീക്ഷിച്ചത് പോലെ ചിത്രത്തിന്റെ ബിസിനസ് വളർന്നില്ലെന്നും കൊവിഡിന് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞെന്നുമാണ് സോനു സൂദ് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്.

കമൽ യുഗത്തിന്റെ പുനരാരംഭം, ലോകേഷിന് സല്യൂട്ട്: വിക്രമിനെ അഭിനന്ദിച്ച് ആന്റോ ജോസഫ്

സോനു സൂദിന്റെ വാക്കുകൾ:

സാമ്രാട്ട് പൃഥിരാജ് സ്‌പെഷ്യലാണ്. ഈ സിനിമയിൽ മനോഹരമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പറ്റി. പ്രേക്ഷകരുടെ സ്‌നേഹത്തിന് നന്ദി. എന്നാൽ, പ്രതീക്ഷിച്ചത് പോലെയുള്ള ബിസിനസ് ചിത്രത്തിന് ലഭിച്ചില്ല. കൊവിഡിന് ശേഷം കാര്യങ്ങൾ മാറി മറിഞ്ഞു. അത് ഞങ്ങൾ മനസിലാക്കേണ്ടതുണ്ട്. എന്നാൽ, പ്രേക്ഷകരുടെ സ്‌നേഹം കാണുമ്പോൾ ഞാൻ സന്തുഷ്ടനാണ്.

shortlink

Related Articles

Post Your Comments


Back to top button