BollywoodCinemaGeneralIndian CinemaLatest News

പ്രവാചകനിന്ദയിൽ ബോളിവുഡിൽ മൗനം: വിമര്‍ശനവുമായി നസ്‌റുദ്ദീന്‍ ഷാ

ബിജെപി വക്താവ് നുപൂർ ശർമ്മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തില്‍ വലിയ വിവാദങ്ങളാണ് ഉണ്ടാകുന്നത്. രാജ്യത്തെ എല്ലാ മേഖലയിലും വിഷയം വലിയ ചർച്ചയായിട്ടുണ്ട്. നിരവധി പ്രമുഖർ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോളിതാ, ഈ സംഭവത്തിൽ പ്രതികരിക്കുകയാണ് മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ. നുപൂര്‍ ശര്‍മ്മയുടെ പ്രവാചകനിന്ദ പരാമര്‍ശത്തില്‍ സിനിമാ താരങ്ങളുടെ മൗനത്തെക്കുറിച്ചാണ് നസറുദ്ദീന്‍ ഷാ സംസാരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചത്. വിഷയത്തിൽ മൗനം പാലിക്കുന്ന ബോളിവുഡ് താരങ്ങൾക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനമാണ് നസറുദ്ദീന്‍ ഷാ നടത്തിയത്.

നസറുദ്ദീന്‍ ഷായുടെ വാക്കുകൾ:

ഈ വിഷയത്തിൽ പ്രതികരിക്കുന്നതിലൂടെ താരങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെയുണ്ടെന്നാണ് ഞാൻ കരുതുന്നത്. ബോളിവുഡിലെ ഖാന്‍മാരെക്കുറിച്ച് പറയുകയാണെങ്കിൽ, എനിക്ക് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ല. അവര്‍ ഇപ്പോള്‍ ഉള്ള സ്ഥാനത്തല്ല ഞാനുള്ളത്. വളരെ റിസ്‌ക് എടുക്കുന്നുവെന്ന് അവര്‍ കരുതുന്നതായി എനിക്ക് തോന്നുന്നു. അതെങ്ങനെയാണ് അവര്‍ സ്വന്തം മനസ്സാക്ഷിയോട് വിശദീകരിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍, പ്രതികരിക്കുന്നതിലൂടെ നഷ്ടപ്പെടാന്‍ വളരെയധികം ഉള്ള ഒരു അവസ്ഥയിലാണ് അവര്‍ എന്ന് ഞാന്‍ കരുതുന്നു.

അതേസമയം, വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സ് കപടദേശസ്‌നേഹ സിനിമയാണെന്നാണ് എനിക്ക് തോന്നുന്നത്. കാശ്മീരി ഹിന്ദുക്കളുടെ കഷ്ടപ്പാടുകളുടെ സാങ്കല്‍പ്പികമായ പതിപ്പാണ് കാശ്മീര്‍ പതിപ്പ്, സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button