CinemaIndian CinemaLatest NewsMollywood

എനിക്ക് സുന്ദരമായി തോന്നുന്നത് ഞാൻ പകർത്തും, അത് മാനായാലും മയിലായാലും: ചിരിപ്പിക്കാൻ പ്രകാശനും കൂട്ടരും വരുന്നു

ദിലീഷ് പോത്തൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. ഇപ്പോളിതാ, ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മാജിക് ഫ്രേയിംസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുന്നത്. പലചരക്ക് കടക്കാരനായ പ്രകാശന്റേയും കുടുംബത്തിന്റെയും ജീവിതമാണ് ട്രെയ്‍ലറിൽ ഉടനീളം കാണാൻ സാധിക്കുന്നത്.

പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, നിഷാ സാരംഗ്, സ്മിനു സിജോ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ധ്യാൻ ശ്രീനിവാസന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. മനു മഞ്ജിത്തിന്റെയും, ബി കെ ഹരിനാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.

Also Read: ആ സിനിമയിലെ ഏറ്റവും സുന്ദരനായ കഥാപാത്രമായിരുന്നു എന്റേത്: ഭീമൻ രഘു പറയുന്നു

ഹിറ്റ് മേക്കേഴ്‌സ് എന്റർടൈയ്‌മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജൂൺ 17ന് ചിത്രം പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button