‘നിങ്ങളുടെ ഒക്കെ പൂർവ്വ പിതാക്കന്മാർ ഏത് പ്രായത്തിലാണ് ആണ് കെട്ടിയത് എന്നൊന്ന് ഗവേഷണം നടത്തിയിട്ടു വരൂ’: ഒമർ ലുലു

കൊച്ചി: യുക്തിവാദികളും മതവിശ്വാസികളും തമ്മിൽ സോഷ്യൽ മീഡിയയിൽ നിരന്തരം രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടത്താറുള്ളത്. മതവിശ്വാസത്തിന്റെ ആധികാരികതയെ സംബന്ധിച്ചാണ് യുക്തിവാദികൾ ഏറെയും വിമർശനമുന്നയിക്കാറുള്ളത്. പലപ്പോഴും ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കടുത്ത ഭാഷയിലാണ് വിശ്വാസികൾ മറുപടി നൽകാറുള്ളത്. ഇപ്പോൾ ഇത്തരത്തിൽ പ്രവാചകൻ ആയിഷയെ വിവാഹം ചെയ്തതിലെ ലോജിക്‌ അന്വേഷിച്ചു നടക്കുന്ന യുക്തൻമാർക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

സോഷ്യൽ മീഡിയയിലൂടെയാണ്‌ ഒമർ യുക്തിവാദികൾക്ക് മറുപടിയുമായി രംഗത്ത് വന്നിട്ടുള്ളത്. മഹാത്മാ ഗാന്ധിയുടെ വിവാഹം സംബന്ധിച്ച വിക്കിപീഡിയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഒമർ തന്റെ അഭിപ്രായം വ്യക്തമാക്കിയിട്ടുള്ളത്.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്വവർ​ഗാനുരാ​ഗം ചർച്ച ചെയ്യുന്നു: ഡിസ്‌നിയുടെ ലൈറ്റ്ഇയർ പ്രദർശനം സൗദി അറേബ്യ വിലക്കിയെന്ന് റിപ്പാേർട്ട്

1400 വർഷം മുമ്പ് പ്രവാചകൻ ആയിഷയെ കല്യാണം കഴിച്ച ലോജിക്‌ അന്വേഷിച്ചു നടക്കുന്ന യുക്തൻമാർ ആദ്യം ഒരു കാര്യം ചെയ്യൂ “നിങ്ങളുടെ ഒക്കെ പൂർവ പിതാക്കന്മാർ എത്ര വയസ്സിൽ ആണ് കെട്ടിയത് എന്നൊന്ന് ഗവേഷണം നടത്തിയിട്ടു വരൂ”എന്നിട്ട് ആവാം പ്രവാചകനെ വിമർശിക്കുന്നത്.

Share
Leave a Comment