CinemaGeneralIndian CinemaKollywoodLatest News

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത ചിത്രം കൈതി 2: കാർത്തിയോട് ചോദിച്ചിരിക്കുന്നത് 30 ദിവസത്തെ ഡേറ്റ്

കാര്‍ത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു കൈതി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കാർത്തിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു കൈതിയിലെ ദില്ലി. ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ദില്ലി എന്ന കഥാപാത്രം നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകും എന്ന സൂചന നൽകി കൊണ്ടാണ് ആദ്യ ഭാ​​ഗം അവസാനിപ്പിക്കുന്നത്.

ഇപ്പോളിതാ, കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം പുറത്തിറങ്ങിയതോടെ കൈതിയെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. കൈതി സിനിമയേക്കാള്‍ പത്തിരട്ടി വലുപ്പമുള്ളതാകും കൈതി 2 എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു കഴിഞ്ഞ ദിവസം പറഞ്ഞത്. ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്നത്.

വിജയ്‍യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ദളപതി 67 എന്ന ചിത്രം പൂർത്തിയായതിന് ശേഷം കൈതി 2 ആരംഭിക്കുമെന്നും, കൈതി 2 പൂർത്തിയാക്കൻ മുപ്പത് ദിവസത്തെ ഡേറ്റാണ് ലോകേഷ് കാർത്തിയോട് ചോദിച്ചിരിക്കുന്നതെന്നുമാണ് നിർമ്മാതാവ് എസ് ആർ പ്രഭു അറിയിക്കുന്നത്. ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Also Read: മീശയും താടിയും കളഞ്ഞ് ലൊക്കേഷനിൽ എത്തിയപ്പോൾ മമ്മൂക്കയ്ക്ക് പോലും എന്നെ മനസ്സിലായില്ല: ഹരിശ്രീ അശോകൻ

അതേസമയം, ലോകേഷ് ചിത്രം വിക്രം റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ കുതിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നു മാത്രം 100 കോടിക്ക് മുകളിലാണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തിൽ വിക്രം 25 കോടിയോളം നേടിക്കഴിഞ്ഞു. വലിയ പിന്തുണയാണ് മലയാളി പ്രേക്ഷകർ ചിത്രത്തിന് നൽകുന്നത്. വിജയ് നായകയായി എത്തിയ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണ് വിക്രം. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയത്.

shortlink

Related Articles

Post Your Comments


Back to top button