CinemaGeneralIndian CinemaLatest NewsMollywood

നന്നായി അഭിനയിച്ചു, ചിത്രം ഹിറ്റാകുമോ ഡോക്യുമെന്ററി പോലെയാകില്ലേ: മഹാനടി കണ്ട് അച്ഛൻ പറഞ്ഞതിനെ കുറിച്ച് കീർത്തി

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കീർത്തി സുരേഷ്. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിലേക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തി കയറിപ്പറ്റി. ടൊവിനോ തോമസ് നായകനായെത്തുന്ന വാശിയാണ് കീർത്തിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. രേവതി കലാമന്ദിർ ആണ് നിർമ്മാണം. അച്ഛൻ സുരേഷ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യമായാണ് കീർത്തി അഭിനയിക്കുന്നത്. വക്കീൽ വേഷത്തിലാണ് കീർത്തിയും ടൊവിനോയും ചിത്രത്തിൽ എത്തുന്നത്.

ഇപ്പോളിതാ, തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കീർത്തി സുരേഷ്. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം മഹാനടിയിലെ പ്രകടനത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ കാര്യമാണ് കീർത്തി പറയുന്നത്. കൂടാതെ, ചിത്രത്തിലെ അഭിനയം കണ്ടശേഷം അച്ഛൻ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങളും താരം ഓർത്തെടുത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കീർത്തി ഇക്കാര്യങ്ങൾ പറയുന്നത്.

കീർത്തി സുരേഷിന്റെ വാക്കുകൾ:

മഹാനടിയുടെ പ്രീമിയർ ഷോ കണ്ടതിന് ശേഷം നന്നായി അഭിനയിച്ചു എന്ന് അച്ഛൻ പറഞ്ഞു. ചിത്രം ഹിറ്റാകുമോ ഡോക്യുമെന്ററി പോലെയാകില്ലേ എന്ന സംശയവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഹൈദരബാദിൽ ചിത്രം കണ്ട് ഇറങ്ങിയ ശേഷം അമ്മയോട് എങ്ങനെയുണ്ട് ചിത്രം എന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല, മറ്റുള്ളവരെ പോലെ നീ ചെയ്‌തോ എന്ന് അറിയില്ല എന്നാണ് പറഞ്ഞത്.

Also Read: വ്യോമസേനയിൽ ചേരാൻ ആ​ഗ്രഹിച്ച് സിനിമയിൽ എത്തിയ സുശാന്ത്: ഓർമ്മകളിൽ ബോളിവുഡ്

നടി സാവിത്രിയുടെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു മഹാനടി. ദുൽഖർ സൽമാനായിരുന്നു ചിത്രത്തിൽ നായകനായെത്തിയത്. ദുൽഖർ സൽമാന്റെ തെലുങ്ക് അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button