Uncategorized

‘വാശി’യോടെ ടൊവിനോയും കീർത്തിയും: ട്രെയ്‌ലർ എത്തി

ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ‘വാശി’യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ടൊവിനോ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ ആണ് നിർമ്മാണം. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ. അച്ഛൻ ജി സുരേഷ് കുമാർ നിർമ്മിക്കുന്ന സിനിമയിൽ മകൾ കീർത്തി സുരേഷ് ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത് സംവിധായകൻ വിഷ്ണു തന്നെയാണ്. ജൂൺ 17ന് ചിത്രം തിയേറ്ററുകളിൽ എത്തും.

കോടതിയും അഭിഭാഷകരെയും പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ‘വാശി’. അഭിഭാഷകരുടെ വേഷത്തിലാണ് കീർത്തിയും ടൊവിനോയും എത്തുന്നത്. അഡ്വ. മാധവി, അഡ്വ. എബിൻ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. കോടതി മുറിയിലെ പ്രണയവും ചിത്രത്തിൽ കാണിക്കുന്നുണ്ട്.

Also Read: ആടുജീവിതം വിദേശ ഷെഡ്യൂൾ പൂർത്തിയായി, വീട്ടിലേക്ക് തിരിച്ചുവരുന്നു: സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.

shortlink

Related Articles

Post Your Comments


Back to top button